For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Njan Marykutty: അവൾ വരട്ടെ, പുതിയ സഹോദരിമാരെ സ്വീകരിക്കാൻ!! മേരിക്കുട്ടിയെ കുറിച്ച് സാറ ഷെയ്ഖ

  |

  വ്യത്യസ്തമായ ഗെറ്റപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ വ്യത്യസ്ത വേഷ ഭാവ പകർച്ചയാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ജയസൂര്യയുടെ വരാൻ പോകുന്ന ചിത്രമായ ഞാൻ മേരിക്കുട്ടിയെ കുറിച്ചാണ്. ജയസൂര്യയുടെ സ്ത്രീ വേഷം പ്രേക്ഷരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്.

  ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ!!എല്ലാവരും കൂടെ നിൽക്കണം, തെളിവ് നിരത്തി സുഡുമോൻ

  എന്നാൽ മേരിക്കുട്ടിയുടെ പ്രമേയമോ ചിത്രത്തിനെ കുറിച്ചുള്ള ബാക്കി വിവരങ്ങളെ പുറത്തു വന്നിട്ടില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരു സർപ്രൈസ് ഒരുക്കിവെച്ചിട്ടുണ്ട്. ഇപ്പോഴിത മേരിക്കുട്ടിയുടെ സംവിധായകനേയും ജയസൂര്യയേയും പ്രശംസിച്ച് നർത്തികയും മോഡലും ഐ.ടി പ്രൊഫഷണലുമായ സാറ ഷെയ്ഖ രംഗത്തെത്തിയിട്ടുണ്ട്. മേരിക്കുട്ടിയെ കുറിച്ചുള്ള സാറയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

  തുക മു‍ഴുവനും നല്‍കി; അദ്ദേഹത്തിന്റേത് തെറ്റിധാരണ മാത്രം, നിർമ്മാതാക്കൾ പറയുന്നതിങ്ങനെ..

  മേരിക്കുട്ടിയിൽ അഭിമാനം

  മേരിക്കുട്ടിയിൽ അഭിമാനം

  എന്റെ പ്രിയ സുഹൃത്തുക്കളെ ഒരു കഥ പോലെ നീട്ടിവലിച്ച് എഴുതാൻ ഒന്നും തനിയ്ക്ക് അറിയില്ല എന്ന ആമുഖമായി തുടങ്ങി കൊണ്ടാണ് സാറ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പറയാനുള്ളത് നേരെ പറയാം. എന്നും ഓർക്കുന്ന ഒരുപിടി നല്ല മലയാള സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് രഞ്ജിത് ശങ്കര്‍. വളരെ സിംപിൾ ആയി, എന്നാൽ വളരെ പ്രാധാന്യമുള്ള, സെൻസിറ്റീവ് ആയ വിഷയങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചിട്ടുള്ളത്. കുറച്ചു നാളുകൾ ആയി അദ്ദേഹത്തിന്റെ ഒരു പുതിയ പ്രൊജക്റ്റ്‌, അതും ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ട ഒരു വിഷയം സിനിമ ആക്കുന്നു എന്ന് അറിഞ്ഞു. സന്തോഷം മാത്രമല്ല അഭിമാനമാണ് തോന്നിയതെന്നും സാറ ഫേസ്ബുക്കിൽ കുറിച്ചു.

  ട്രാൻസ് വ്യക്തിയുടെ കഥയല്ല

  ട്രാൻസ് വ്യക്തിയുടെ കഥയല്ല

  സത്യം പറഞ്ഞാൽ ആദ്യം ഒരു ഭയം തോന്നി. സമൂഹം ഒന്നടങ്കം ഒരു കമ്മ്യൂണിറ്റിയെ ചാന്ത്‌പൊട്ട് എന്ന് മുദ്ര കുത്തിയ വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നാൽ അദ്ദേഹത്തോടും, ജയസൂര്യയോടും വളരെ തുറന്നു സംസാരിക്കാൻ സാധിച്ചു. സ്ക്രിപ്റ്റ് അറിയാൻ കഴിഞ്ഞില്ല എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു. മുൻപ് മലയാളം സിനിമ ലോകം അദ്ദേഹത്തിന്റെ സിനിമകൾ സ്വീകരിച്ച എത്രയോ മടങ്ങ് ഇത്തവണ അത്‌ വീണ്ടും സംഭവിക്കും. ചർച്ച ചെയ്യുന്നത് ഒരു ആൺ പെണ്ണായ കഥ ആണ്. ഇവിടെ ഒരു ജന്മം മുഴുവൻ വേദന കടിച്ചു പിടിച്, സമൂഹത്തിന്റെ ആട്ടും തുപ്പും കേട്ട്, അവഹേളനകളിൽ നട്ടം തിരിയുന്ന ട്രാൻസ് വ്യക്തികളുടെ കഥ അല്ല. മറിച്ച്, സ്വന്തം ജീവിതാഭിലാഷം.. ഒരു പെണ്ണായി സ്വന്തം കുടുംബത്തിൽ ജീവിക്കാൻ. തന്റെ ആഗ്രഹങ്ങൾ. എല്ലാം ഒരു സമൂഹത്തിന്റെ സുതാര്യതക്കായി.തീർച്ചയായും ഒരു പിടി നല്ല കാര്യങ്ങൾക്കായി.ഒരുപാട് കരഞ്ഞ, വേർപാട് സഹിച്ച.സ്വന്തം ആഗ്രഹങ്ങൾക്കായി എല്ലാം ത്യജിച്ച കിനാവിന്റെ കണ്ണീർ കൂമ്പാരങ്ങൾക്കായി.അവൾ വരട്ടെ മേരിക്കുട്ടി, ഇനിയും പുതിയ സഹോദരിമാരെ വരവേൽക്കാൻ.അവളെ കാണാൻ കാത്തിരിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് സാറ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  സാറാ ഷേയ്ഖ

  സാറാ ഷേയ്ഖ

  സ്വന്തം കഠിന പ്രയത്നം കൊണ്ട് സമൂഹത്തിലേയ്ക്ക് ഉയർന്നു വന്ന വ്യക്തിയാണ് സാറ. കേരളത്തിൽ തന്നെ ബഹുരാഷ്‌ട്ര കമ്പനിയില്‍ ജോലി നേടുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‍ജെന്‍ഡറാണ് സാറ. തന്റെ കഠിന പ്രയ്തനമാണ് ഇന്നു കാണുന്ന നിലയിലേയ്ക്ക് ഇവരെ എത്തിച്ചത്. ബഹുരാഷ്‌ട കമ്പനിയായ യു.എസ്.ടി ഗ്ലോബലിലെ സീനിയര്‍ എച്ച്.ആര്‍ അസ്സോസ്സിയേറ്റാണ് സാറ ഷേയ്ഖ. ട്രാൻസ് ജെൻഡർ ആയതുകൊണ്ട് പല സ്ഥാപനങ്ങളിൽ നിന്നും തനിയ്ക്ക് ജോലി ലഭിച്ചിരുന്നില്ലെന്നു സാറ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നെ നീണ്ട ഒരു വർഷക്കാലത്തെ പ്രയത്ന ഫലമായാണ് ടെക്നോപാർക്കിൽ ജോലി ലഭിച്ചതെന്നും സാറ മുൻപ് പറഞ്ഞിരുന്നു.

   മേരിക്കൂട്ടി

  മേരിക്കൂട്ടി

  പ്രേക്ഷകർ അധികമാരും കണ്ടിട്ടില്ലാത്ത ഒരു പ്രമേയമായിരിക്കും ഞാൻ മേരിക്കുട്ടിയിൽ. ചിത്രത്തിൽ സ്ത്രീ ഗെറ്റപ്പിൽ എത്തുന്നത്. മേരിക്കുട്ടിയാകാൻ താരം വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചിരുന്നു. ജയസൂര്യ കാതു കുത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ ചന്നെ ചിത്രത്തിനു വേണ്ടി ജയസൂര്യയെ സ്ത്രീയാക്കിയതിനെ കുറിച്ച് മേക്കപ്പ്മാൻ റോണക്സ് സേവ്യറും പങ്കുവെച്ചിരുന്നു. മേരിക്കുട്ടിയാകാൻ ജയസൂര്യ ഒരുപാട് വേദന അനുഭവിച്ചിരുന്നത്രേ.നോരമ ന്യൂസ് ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ തുറന്ന് പറഞ്ഞത്.

  ഫേസ്ബുക്ക് പോസ്റ്റ്

  English summary
  zara sheikha facebook post about njan marykutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X