»   » ഏതോ ജന്മ കല്‍പ്പനയില്‍....സെറീന വഹാബ് മലയാളത്തില്‍ തിരിച്ചെത്തുന്നു!

ഏതോ ജന്മ കല്‍പ്പനയില്‍....സെറീന വഹാബ് മലയാളത്തില്‍ തിരിച്ചെത്തുന്നു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സെറീന വഹാബ്. പാളങ്ങള്‍ ,മദനോത്സവം, ചാമരം ,നായാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ സെറീന അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നവയാണ് .ആദാമിന്റെ മകന്‍ അബുവാണ് സെറീന അഭിനയിച്ച ഒടുവിലത്തെ മലയാള ചിത്രം. സലീം കുമാറായിരുന്നു ഇതില്‍ മുഖ്യ റോളിലെത്തിയത്.

വ്യത്യസ്ത അഭിനയ ശൈലിയുമായി സെറീന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ. രതീഷ് കുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ തൃശൂര്‍ക്കാരിയായ അച്ചായത്തിയുടെ റോളാണ് സെറീനയ്ക്ക്. ഇരുമി എന്നാണ് സെറീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more: ഫഹദിന്റെയും നമിത പ്രമോദിന്റെയും റോള്‍ മോഡല്‍!

zereenavahab-28-

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ചെമ്പന്‍ വിനോദ്,ബാബുരാജ്, ശില്പി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പി എസ് റഫീഖാണ് തിരക്കഥ. തൃശൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഫരീദ് ഖാന്‍, ഷലീല്‍ അസീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെറീന വഹാബിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
actress Zareena Wahab will make her foray with director Rathiesh Kumar's Thrissivaperoor Kliptham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam