»   » നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ മകളായി കാണാനോ? പൊട്ടിത്തെറിച്ച് സറീനാ വഹാബ്

നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ മകളായി കാണാനോ? പൊട്ടിത്തെറിച്ച് സറീനാ വഹാബ്

Posted By: Nihara
Subscribe to Filmibeat Malayalam

കങ്കണയുടെ വെളിപ്പെടുത്തലില്‍ ബോളിവുഡ് ലോകം ഒന്നടങ്കം നടുങ്ങിയിരുന്നു. കൗമാര പ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയാണ് കങ്കണയെ ലൈംഗികമായയി പീഡിപ്പിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

ആ സംഭവത്തിന് ശേഷം സഹായം അഭ്യര്‍ത്ഥിച്ച് താന്‍ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ കൈയ്യൊഴിയുകയുമാണ് സംഭവിച്ചതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സറീന വഹാബ്. കങ്കണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ആരോപണം അടിസ്ഥാനരഹിതം

കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ സറീനാ വഹാബിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടിയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. താരം ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്.

നാലര വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം

നാലര വര്‍ഷമായി കങ്കണ തന്റെ ഭര്‍ത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു. പീഢന വാര്‍ത്ത തെറ്റാണെന്നും സറീന വ്യക്തമാക്കി.

മകളെപ്പോലെ കാണാനോ?

നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ താന്‍ എങ്ങനെയാണ് മകളായി കാണുന്നതെന്നും അവര്‍ ചോദിക്കുന്നു. അസാധ്യമായ കാര്യമാണത്.

പരിചയപ്പെടുത്തിയിരുന്നുവെന്നത് ശരിയാണ്

ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് കങ്കണയെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും സറീന പറയുന്നു.

പ്രതികരണത്തിന് പിന്നില്‍

കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കില്‍ താന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കില്‍ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞുവെന്നു ചോദ്യവും സറീന ഉയര്‍ത്തിയിട്ടുണ്ട്.

കങ്കണ മിണ്ടിയിട്ടില്ല

സറീന വഹാബിന്റെ പ്രതികരണത്തെക്കുറിച്ച് കങ്കണ ഇതുവരെ മിണ്ടിയിട്ടില്ല. എന്നാല്‍ സഹോദരി രംഗോളി താരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

കങ്കണയും ആദിത്യ പഞ്ചോളിയും തമ്മില്‍ പരിചയത്തിലാകുന്നത് 2005 ലാണ്. 2007 ല്‍ അവര്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. പിന്നെങ്ങനെ നാലര വര്‍ഷം കൂടെക്കഴിഞ്ഞുവെന്ന് പറയുമെന്നാണ് കങ്കണയുടെ സഹോദരി ചോദിക്കുന്നത്.

English summary
Zarina Wahab's reply to Kangana Ranaut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam