»   » പുതുമുഖങ്ങളുമായ് മമാസിന്റെ സിനിമാകമ്പനി

പുതുമുഖങ്ങളുമായ് മമാസിന്റെ സിനിമാകമ്പനി

Posted By:
Subscribe to Filmibeat Malayalam
Cinema company
എറണാകുളത്ത് പെയിംഗ് ഗസ്‌റായി താമസിക്കുന്ന പാറു, സിനിമാഅഭിനയം ക്രെയ്‌സായികൊണ്ടുനടക്കുന്ന ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥനായ പോള്‍, കഥയും കവിതയും എഴുതുന്ന ശാന്തശീലനായ ബുദ്ധിജീവി ഫസല്‍, സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന വര്‍ഗ്ഗീസ് പണിക്കര്‍ (ഇന്റര്‍ കാസ്‌റ് മാതാപിതാക്കളില്‍ നിന്നാണ് ഈ പേര് കിട്ടിയത്) ഇവര്‍ നല്ല സുഹൃത്തുക്കളാണ്.

എല്ലാവരുടേയും ലക്ഷ്യം ഒന്നാണ് നല്ല സിനിമ ഉണ്ടാക്കുക. തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രമേളയുടെ വഴികളില്‍നിന്നാണ് ഈ സൗഹൃദം രൂപപ്പെട്ടത്. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിനുശേഷം മമാസ് സംവിധാനം ചെയ്യുന്ന
സിനിമാകമ്പനി പറയുന്നത് ഈ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ വിശേഷങ്ങളാണ്.

ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ശ്രുതി, ബേസില്‍, ഫസല്‍, ബദ്രി, നിഥിന്‍, സ്വാസിക, സനം, ഷിബില, ലക്ഷ്മി നായര്‍ ഇങ്ങിനെ 9 പേരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സായ് കുമാര്‍, ലാലു അലക്‌സ്, ടി. പി. മാധവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, കൃഷ്ണ എന്നിവരും വേഷമിടുന്നു. പതിനേഴായിരത്തില്‍പ്പരം അപേക്ഷകളില്‍ നിന്ന് മൂന്നുമാസത്തെ ഓഡീഷനിലൂടെ അരിച്ചെടുത്ത ഇവര്‍ ഈ ചിത്രത്തിലൂടെ
മലയാളസിനിമയിലെ യുവതയുടെ വസന്തത്തിന് മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.

സിനിമയെകുറിച്ച് ഏറെ കാര്യങ്ങള്‍ വിലയിരുത്താനറിയാമെങ്കിലും ഒരു സിനിമയുടെ ഉദ്ഭവത്തെക്കുറിച്ച് വലിയ
ആധികാരികതയൊന്നും ഇവര്‍ക്കില്ല. ആത്മാര്‍ത്ഥതയുള്ള ഈ കൂട്ട്‌കെട്ട് അതിനുള്ള പരിശ്രമത്തിലാണ്. സിനിമയെടുക്കാന്‍ മുമ്പോട്ടുവരുന്ന ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് സിനിമാകമ്പനിയുടെ വിഷയം.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായ് ആദ്യഷെഡ്യൂള്‍ പിന്നിട്ട ചിത്രത്തിന്റെ ബാക്കിചിത്രീകരണം ജനുവരി പതിനഞ്ചുമുതല്‍ ആരംഭിക്കും. വൈറ്റ് ഡാന്‍സ് മീഡിയയുടെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന, സംവിധാനം മമാസ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായ മമാസിന്റെ ആദ്യചിത്രം പാപ്പി അപ്പച്ചാ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Mamas, the director of hit cinema ‘Pappy Appacha’ is all set to start his new movie titled as ‘Cinema company’ in a short while, produced in the banner of White Sand media house and Mamasian movies. The story is about the dreams and aspirations of the youth in this film which will be produced by Lakshadweep based businessman Fardeen Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam