»   » ആക്‌സമികവുമായി ജോര്‍ജ്ജ് കിത്തു വരുന്നു

ആക്‌സമികവുമായി ജോര്‍ജ്ജ് കിത്തു വരുന്നു

Posted By:
Subscribe to Filmibeat Malayalam
Aakasmikam
വലിയ ഗ്യാപ്പിനുശേഷമാണ് ഒരു ജോര്‍ജ്ജ് കിത്തു സിനിമ വരുന്നത്. കിത്തുവിന്റെ ആധാരം മലയാളി മറക്കാനിടയില്ലാത്ത ചിത്രമാണ്. ഏറെ കാലത്തിനുശേഷം മുഖ്യകഥാപാത്രമായി സിദ്ധിഖ് വേഷമിടുന്നു എന്നതുംകിത്തുവിന്റെ ആകസ്മികം എന്ന ചിത്രത്തിന്റെ പ്രത്യേകത. നാട്ടിന്‍പുറവും നഗരവും തമ്മിലുള്ള ജീവിതരീതികളും സ്വഭാവവ്യതിയാനങ്ങളുമാണ് ആകസ്മികത്തിലൂടെ പറയുന്നത്. ബിസിനസ്സുകാരനായ രഞ്ജിത്തിന്റെയും അനിതയുടേയും ഏകമകനാണ് പത്താം ക്‌ളാസ്സുകാരനായ പ്രണവ്.

നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രണവിന്റെ ജീവിതത്തെ നഗരത്തിന്റെ പൊയ്മുഖങ്ങള്‍ സ്വാധീനിക്കുന്നു. എന്നാല്‍ പ്രണവിന്റെ താല്പര്യങ്ങളെ നിരന്തരം എതിര്‍ത്തുകൊണ്ട് പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവന്റെ അച്ഛന്‍ രഞ്ജിത് നടത്തുന്നത്. അതുകൊണ്ട് തന്നെ അവന് അച്ഛനെ ഭയമാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളുമായി പ്രണവ് മുന്നോട്ട് പോവുമ്പോള്‍ ഒരു കൈയബദ്ധം സംഭവിക്കാനിടയാവുന്നു. ആകസ്മികമായുണ്ടാകുന്ന ആ സംഭവം കുടുംബത്തെ ഉലച്ചുകളയുന്നതായി.

സസ്‌പെന്‍സിലൂടെ മുന്നേറുന്ന ഈ കുടുംബ ചിത്രത്തിന്റെ കഥ സുഭാഷ് ചന്ദ്രന്റേതാണ്. മുഖ്യകഥാപാത്രങ്ങളായ് സിദ്ധിഖും ശ്വേതമേനോനും അഭിനയിക്കുന്നു. പ്രണവിന്റെ വേഷത്തില്‍ അശ്വിനാണ്. അനിതയെ ശ്വേതമേനോന്‍ അവതരിപ്പിക്കുന്നു.മറ്റ് കഥാപാത്രങ്ങളായ് എത്തുന്നത് മധുപാല്‍, ശിവജി ഗുരുവായൂര്‍, പ്രവീണ, ശോഭ മോഹന്‍ തുടങ്ങിയവരാണ്.

പി. അനില്‍ കുമാറിന്റെ വരികള്‍ക്ക് അനില്‍ ഗോപാലന്‍ ഈണം നല്കുന്നു. എക്‌സലന്‍സ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ മോനു പഴയടത്താണ് ആകസ്മികം നിര്‍മ്മിക്കുന്നത്.

English summary
George Kithu’s new malayalam movie Akasmikam tells about the new life style that Keralites have adopted.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam