»   » ജയസൂര്യയുടെ ശങ്കരനും മോഹനനും

ജയസൂര്യയുടെ ശങ്കരനും മോഹനനും

Posted By:
Subscribe to Filmibeat Malayalam
Shankaranum Mohananum,
സംവിധായകന്‍ ടിവി ചന്ദ്രന്‍ ആദ്യ കൊമേഴ്‌സ്യല്‍ സംരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചന്ദ്രനും മോഹനും തിയറ്ററുകളിലേക്ക്. ജൂണ്‍ പത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ ഇരുപതോളം ഗെറ്റപ്പുകളിലാണ് എത്തുന്നത്.

സ്‌കൂള്‍ അധ്യാപകനായ ശങ്കരന്‍, ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനന്‍. 15 വയസ്സിന്വ്യത്യാസമുള്ള ജേഷ്ഠാനുജന്‍മാരായ ഇവരുടെ കഥയാണ് ടി.വി.ചന്ദ്രന്റെ പുതിയ സിനിമ പറയുന്നത്. വിവാഹപിറ്റേന്ന് പാമ്പ്കടിച്ച് മരിച്ചു പോയ ശങ്കരന് ഭാര്യയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം അനുജന്‍ മോഹനനെ തേടിവരികയാണ് , സ്വീപ്പറായി, അധ്യാപകനായി, കറവക്കാരനും, തെങ്ങുകയറ്റക്കാരനുമായ് അങ്ങനെ പലരൂപത്തില്‍. ഇഷ്ടപ്പെട്ടപെണ്ണിനെ വിവാഹം ചെയ്തുവെങ്കിലും ബന്ധം വേര്‍പെടുത്തേണ്ടി വന്നമോഹനകൃഷ്ണന് ഒരു കുഞ്ഞുണ്ട്. മരിച്ചുപോയ ചേട്ടന്റെ ഓര്‍മ്മകള്‍ മോഹനകൃഷ്ണന്റെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.

ജയസൂര്യ ഡബിള്‍ റോളില്‍ വേഷമിടുന്ന ചിത്രത്തില്‍ ജ്യേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വളരുന്നത്. ഒരു മുഴുനീള വിനോദചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ

പ്രകാശ് മൂവിടോണ്‍ ആന്റ് രാഗം മൂവീസിന്റെ ബാനറില്‍ പ്രേം പ്രകാശുംരാജുമല്യത്തും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, സുധീഷ്,ജഗതി ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, മീര നന്ദന്‍, റിമ കല്ലിങ്കല്‍ പ്രേം പ്രകാശ്, സുരഭിലക്ഷ്മി എന്നിവര്‍ പ്രധാനങ്ങളിലെത്തുന്നു.

English summary
Shankaranum Mohananum is a new Malayalam movie of the actor Jayasurya. The heroines of this film are Meera Nandan and Rima Kallingal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam