»   » ഉര്‍വ്വശി കോളേജുകൂമാരി:3 സംവിധായകര്‍ ഒന്നിക്കുന്നു

ഉര്‍വ്വശി കോളേജുകൂമാരി:3 സംവിധായകര്‍ ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Urvashi
ഇവിടെ അമ്പതുകഴിഞ്ഞ നായകന്‍മാര്‍ക്ക് കോളേജ് കുമാരനാവാന്‍ ഒരു പ്രയാസവുമില്ല. നായികയായി പതിനാറുകാരിയെ കിട്ടുകയും വേണം. നായികമാര്‍ക്ക് ഇരുപത്തഞ്ചുകഴിഞ്ഞാല്‍ പിന്നെ അമ്മ വേഷവും പെങ്ങന്‍മാരുടെ വേഷവുമാണ് സിനിമ നല്‍കുന്നത്.

ഇതിനൊരു അപവാദമായിരിക്കും ഉര്‍വ്വശിയുടെ പുതിയ കോളേജുകുമാരിയായുള്ള രംഗപ്രവേശം എന്നു കരുതിയെങ്കില്‍ തെറ്റി. അമ്മയും മകളും ഒരേ കോളേജില്‍ പഠിക്കേണ്ടി വരുമ്പോഴുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന മൈ ഡിയര്‍ മമ്മി എന്നപുതിയ ചിത്രം പറയുന്നത്.

ഉര്‍വ്വശി മമ്മിയായ കോളേജ് കുമാരിയാണ് എന്നു ചുരുക്കം. കാണാകൊമ്പത്ത് എന്ന ചിത്രത്തിനുശേഷം മഹാദേവന്‍ സംവിധാനം ചെയ്യുന്ന മൈഡിയര്‍ മമ്മി എന്ന ചിത്രത്തിനു ഉര്‍വ്വശിയെ കോളേജുകുമാരിയുടെ വ്ഷത്തില്‍ അവതരിപ്പിക്കുന്ന എന്നതിനു പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

മൂന്നു സംവിധായകര്‍ ഒന്നിക്കുന്നു ഈ ചിത്രത്തില്‍ എന്നതാണിത്. മൂന്ന് പേര്‍ക്കും മൂന്ന് ഉത്തരവാദിത്വങ്ങളാണ് എന്നു മാത്രം. മഹാദേവന്‍ സംവിധായകനാകുമ്പോള്‍ ബിജു വട്ടപ്പാറ തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം വിപിന്‍ മോഹനും ചെയ്യുന്നു. ആര്‍ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു രമണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കുവേണ്ടിയുള്ള താരനിര്‍ണ്ണയം നടന്നു വരുന്നു. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

English summary
Mahadevan is going to direct a new movie named My Dear Mommy. In this movie Urvashi will play as a College going mom. It is a story about a mom and daughter, who study together in a college.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam