»   » പട്ടണത്തില്‍ പുലിവാല്‍ പിടിക്കുന്നവര്‍

പട്ടണത്തില്‍ പുലിവാല്‍ പിടിക്കുന്നവര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
കൈയിലിരിപ്പുകൊണ്ട് നിരന്തരം പുലിവാല്‍ പിടിച്ച അവസ്ഥയിലാവുന്ന നാല്‍വര്‍ സംഘത്തിന്റെ കഥയാണ് പുലിവാല്‍ പട്ടണം. ഐശ്വര്യ സിനിമാസിനുവേണ്ടി അശോക് കുമാര്‍ നിര്‍മ്മിക്കുന്ന പുലിവാല്‍ പട്ടണത്തിന്റെ രചന അശോക് കുമാറും സംവിധാനം സന്തോഷും നിര്‍വ്വഹിക്കുന്നു.

നിഴല്‍ എന്ന ചിത്രത്തിനുശേഷം അശോക് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീം കുമാര്‍, ജഗദീഷ്, ജഗതി, മാമുക്കോയ, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, ഷാജോണ്‍, ബാബു സാമി, കെ.ടി.എസ് പടന്നയില്‍, കൊല്ലം അജിത്ത്, കലാഭവന്‍ നിയാസ്, ആതിര, മായാമൌഷ്മി, സോണിയ, അഞ്ജന, മങ്കാമഹേഷ്, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

നാട്ടുമ്പുറത്തെ വലിയ തറവാട്ടുകാരായ നാല്‍വര്‍സംഘമാണ് നാട്ടിലെ എല്ലാ പ്രശ്‌നങ്ങളുടേയും സൂത്രധാരന്‍മാര്‍. അവിടെ നില്‍ക്കക്കള്ളിയില്ലാതെ നഗരത്തില്‍ എത്തിപ്പെടുന്ന ഇവര്‍ ഫ്‌ളാറ്റിലെ പെരേരയേയും (ജഗതി),വെങ്കിടാചലപതി(ജഗദീഷ്) യേയും പരിചയപ്പെടുന്നു.

ഇവര്‍ നഗരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ സുഹൃത്തുക്കളും പെടുകയാണ്. ഹ്യൂമര്‍ ട്രാക്കിലാണ് കഥ വളരുന്നത്. ഛായാഗ്രഹണം എ.ആര്‍ സുഭാഷ്, എഡിറ്റിംഗ് സണ്ണി ജേക്കബ്, ഗാനരചന സുധാംശു, സംഗീതം രവി ജെ.മേനോന്‍, പാടിയത് യേശുദാസ്, മധു ബാലകൃഷ്ണന്‍, ചിത്ര, വേണുഗോപാല്‍, ഫ്രാങ്കോ, പ്രദീപ് പള്ളുരുത്തി എന്നിവര്‍.

English summary
Malayalam comedy film "Pulival Pattanam" Directed by Santhosh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam