»   » പ്രഭുവിന്റെ മക്കളുടെ കഥ

പ്രഭുവിന്റെ മക്കളുടെ കഥ

Posted By:
Subscribe to Filmibeat Malayalam
Prabhuvinde Makkal
ഡോക്യുമെന്ററി രംഗത്ത് സജീവമായ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭുവിന്റെ മക്കള്‍. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ എം സിന്ധു സന്തോഷ് ബാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൃശൂരില്‍ പൂര്‍ത്തിയായി.

ഗ്രാമത്തിലെ ധനാഢ്യനും വ്യവസായ പ്രമുഖനും പുരോഗമന ചിന്താഗതിക്കാരനുമായ പ്രഭുവിന് രണ്ടാണ്‍മക്കളാണ്. ആത്മീയകാര്യങ്ങളില്‍ തല്‍പ്പരനായ മൂത്ത മകന്‍ സിദ്ധാര്‍ത്ഥ് മന്ത്രതന്ത്രങ്ങളും ദിവ്യശക്തിയും വശത്താക്കാനുള്ള ആഗ്രഹത്താല്‍ നാടുവിടുകയാണ്. ഇളയമകന്‍ മണിയാകട്ടെ യുക്തിവാദിയാണ്.

മക്കള്‍ രണ്ടും രണ്ടുവഴിക്കായതില്‍ ഏറെ ദുഖിതനാണ് പ്രഭു. ഒടവില്‍ പോലീസ് സൂപ്രണ്ടിന്റെ സഹായത്താല്‍ അഛനും മക്കളും വിണ്ടും ഒന്നിക്കുന്നു. ഇവിടെനിന്നും കഥ മറ്റൊരു വഴിതിരിവിലേക്ക് നീങ്ങുന്നു. പ്രഭുവായ് മധു, സിദ്ധാര്‍ത്ഥായ് വിനയ് ഫോര്‍ട്ട്, മണിയായ് ലിജോയ്, പോലീസ് സൂപ്രണ്ടായ് കലാഭവന്‍ മണിയും, മറ്റൊരുപ്രധാന വേഷമായ ഹരിപഞ്ചാനനബാബയായ് പ്രകാശ് ബാരെയും അഭിനയിക്കുന്നു.

ശ്വാസികയാണ് നായിക. സലീംകുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, അനുപ് ചന്ദ്രന്‍, പ്രിയനന്ദനന്‍, കെ.ബി.വേണു, അരുണ്‍, ശിവജി ഗുരുവായൂര്‍, മാള അരവിന്ദന്‍, നാരായണന്‍ കുട്ടി, പ്രദീപ് പള്ളുരുത്തി, മണിമേനോന്‍, അന്‌സാജ്, ശ്രുതി, അംബിക മോഹന്‍, സൂര്യ, വര്‍ണ്ണ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

ഹരിപഞ്ചാനനബാബയായ് വേഷമിടുന്ന സൂഫി പറഞ്ഞ കഥ ഫെയിം പ്രകാശ് ബാരെ പി. കുഞ്ഞിരാമന്‍നായരുടെ ജീവിതകഥ പറയുന്ന മേഘരൂപനില്‍ പി ആയും വേഷമിടുന്നുണ്ട്. 'പ്രഭുവിന്റെ മക്കളി'ല്‍ സന്യാസിയുടെ വേഷമാണ് പ്രകാശ് ബാരെക്ക്. കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ സജീവന്‍ അന്തിക്കാട് തന്നെയാണ്. ചങ്ങമ്പുഴയുടെ കവിതയ്ക്ക് ഈണം നല്‍കുന്നത് സംഗീത സംവിധാനരംഗത്തേക്ക് കടന്നുവരുന്ന നവാഗതരായ ജോയ് ചെറുവത്തൂര്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവരാണ്. ഛായാഗ്രഹണം മനോജ് നാരായണന്‍, കല സുരേഷ് കൊല്ലം, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, എഡിറ്റിംഗ് രാജഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, പി. ആര്‍. ഒ എ. എസ്. ദിനേശ്.

English summary
Sajeevan Anthikad, who is now active in Documentery field is going to direct a new movie named 'Prabhuvinde Makkal'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam