»   » സുവര്‍ണ്ണയെ തേടിയെത്തിയ സുവര്‍ണ്ണാവസരം

സുവര്‍ണ്ണയെ തേടിയെത്തിയ സുവര്‍ണ്ണാവസരം

Posted By:
Subscribe to Filmibeat Malayalam
Suvarna Mathew
അഭിനയത്തിന് തിരശീലയിട്ട് വിവാഹിതയായി അമേരിക്കയില്‍ കുടിയേറിയ സുവര്‍ണ്ണ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം നാടുകാണാനിറങ്ങിയതാണ്. കുറച്ചു ദിവസം നാട്ടില്‍ തങ്ങണം തിരിച്ചുപോണം. അത്രയേ സുവര്‍ണ്ണയ്ക്കുണ്ടായിരുന്നുള്ളു. സിനിമക്കാരുമായൊന്നും ഇപ്പോള്‍ അടുത്ത ബന്ധങ്ങളില്ലാത്തതിനാല്‍ ആരെയും ബന്ധപ്പെടാറുമില്ല, എന്നിട്ടും സുവര്‍ണ്ണയെതേടി മാര്‍ഗരറ്റ് വന്നു.

ഒരു കാലത്ത് കേരള യുവത്വത്തിന്റെ നിശ്വാസങ്ങളില്‍ ചൂടുകയറ്റിയ ചട്ടക്കാരിയിലെ ജൂലിയുടെ അമ്മ വേഷം. കെ.എസ് സേതുമാധവന്റെ ചട്ടക്കാരിയില്‍ മാര്‍ഗരറ്റിനെ അവതരിപ്പിച്ചത് സുകുമാരിയാണ്. ആഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ സ്വപ്നങ്ങളും നോവുകളും തീവ്രമായ് ഏറ്റുവാങ്ങിയ മാര്‍ഗരറ്റിന്റെ വേഷം സുവര്‍ണ്ണ മാത്യു എന്ന പഴയ നായികയെ തേടിയെത്തിയിരിക്കുന്നു.

അഭിനയം നിര്‍ത്തിവെച്ചതു കൊണ്ടുതന്നെ ശരീരത്തെ കുറിച്ച് അധികം ബോധവതിയല്ലെന്ന് സുവര്‍ണ്ണയുടെ തടി സൂചിപ്പിക്കുന്നുണ്ട്. എങ്കിലും മുഖത്ത് ആ പഴയ പ്രസരിപ്പും കുട്ടിത്തവും ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു.

എഞ്ചിന്‍ െ്രെഡവര്‍ മോറിസിന്റെ ഭാര്യയാണ് മാര്‍ഗരറ്റ്. ആദ്യചട്ടക്കാരിയില്‍ അടൂര്‍ ഭാസിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നീലത്താമര , രതിനിര്‍വേദം എന്നീ ചിത്രങ്ങളുടെ റീമേക്കുകളുടെ വിജയം തിരിച്ചറിഞ്ഞ സുരേഷ് കുമാറാണ് ചട്ടക്കാരി റീമേക്ക് ചെയ്യുന്നത്.

മലയാളസിനിമയുടെ നല്ല സമയത്ത് നിറഞ്ഞുനിന്ന കെ.എസ് സേതുമാധവന്റെ ചട്ടക്കാരിക്ക് വീണ്ടും അഭ്രകാവ്യം രചിക്കുന്നത് സേതുമാധവന്റെ മകനായ സന്തോഷ് സേതുമാധവനാണ്. പ്രഥമ ഹ്രസ്വചിത്രത്തിനു തന്നെ ദേശീയ അംഗീകാരം ലഭിച്ച സന്തോഷ് ചട്ടക്കാരിയിലൂടെ മലയാള സിനിമയുടെ ഭാഗമാവുകയാണ്.

ചട്ടക്കാരി ഏറ്റവും നല്ല അവസരം അനുവദിക്കുന്നത് ഷംന കാസിം എന്ന പൂര്‍ണ്ണയ്ക്കാണ്. തമിഴ് സിനിമയില്‍ നായികയായ് തിളങ്ങിനില്‍ക്കുന്ന പൂര്‍ണ്ണയ്ക്ക് മലയാളം ഇതുവരെ നല്ല രീതിയില്‍ പ്രമോഷന്‍ നല്കിയിട്ടില്ല. ഊട്ടിയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ചട്ടക്കാരി സുന്ദരിയായ പൂര്‍ണ്ണയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുവെക്കും. സുവര്‍ണ്ണ ചിലപ്പോള്‍
വീണ്ടും സജീവമായെന്നും വരാം.

English summary
Suresh Kumar is going to remake the once hit movie Chattakari. Shamna Khasim is the heroine and old heroin Suvarna does the role of her mom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam