»   » ആലപ്പുഴ നഗരത്തിന്റെ കഥയുമായി ഫ്രൈഡേ

ആലപ്പുഴ നഗരത്തിന്റെ കഥയുമായി ഫ്രൈഡേ

Posted By:
Subscribe to Filmibeat Malayalam
Friday
ഒരു വെള്ളിയാഴ്ച ദിവസം ആലപ്പുഴയെന്ന തീരദേശപട്ടണത്തിലേക്ക് സമീപപ്രദേശങ്ങളില്‍നിന്ന് പല ആവശ്യങ്ങള്‍ക്കായി എത്തിപ്പെടുന്നവരുടെ കഥപറയുകയാണ് ഫ്രൈഡേ. എന്നചിത്രം. ടികെ രാജീവ് കുമാര്‍, വികെ പ്രകാശ് എന്നിവരുടെ സംവിധാനം സഹായി ആയിപ്രവര്‍ത്തിച്ച ലിബിന്‍ ജോസിന്റെ പ്രഥമ സംവിധാന സംരഭമാണ് ഫ്രൈഡേ

സിബി മലയില്‍ തിരിച്ചുവരവ് നടത്തിയ അപൂര്‍വ്വരാഗങ്ങളുടെ തിരക്കഥയൊരുക്കിയ നജീം കോയയാണ് രചന
നിര്‍വ്വഹിക്കുന്നത്. മലയാളസിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നവ സിനിമ രീതികളോട് ഓരം പറ്റുന്ന സിനിമയാവും ഫ്രൈഡേയും. ആലപ്പുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ആന്‍ അഗസ്‌റിനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആലപ്പുഴ എസ്ഡി കോളേജിലെ ബിന്‍സി എന്ന വിദ്യാര്‍ത്ഥിനിയാണ് ആനിന്റെ കഥാപാത്രം. ഐ.എഫ്.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശങ്കര്‍ .ജി.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍,
നെടുമുടിവേണു,ധര്‍മ്മജന്‍, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, മണികണ്ഠന്‍, കൃഷ്ണന്‍, അംബിക മോഹന്‍, സീമ ജി നായര്‍, ചിഞ്ചു മോഹന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിആര്‍ പ്രസാദിന്റെ വരികള്‍ക്ക് റോബി തോമസ് ഈണം പകരുന്നു. ഛായാഗ്രഹണം ജോമോന്‍ തോമസ്. മാറിവരുന്ന മലയാള സിനിമയുടെ മുഖഛായയ്ക്ക് നവാഗതനായ ലിബിന്‍ ജോസിന്റെ ചിത്രവും പുതുമ സമ്മാനിക്കുമെന്ന് കരുതാം.

English summary
Friday is an up coming Malayalam movie, directed by Linin Jose and it is scripted by Najeem koya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam