For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയത്തിന്റെ രുചിക്കൂട്ടുമായി സാള്‍ട്ട്&പെപ്പര്‍

By Ravi Nath
|
 Salt and Pepper
എല്ലാ മനുഷ്യര്‍ക്കും ഭക്ഷണം ഒരു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. രുചികരമായ ഭക്ഷണം പലരുടെയും വീക്‌നെസ്സുമാണ്. ആര്‍ക്കിയോളജിസ്റ്റായ കാളിദാസന്റെ പ്രശ്‌നവും ഇതുതന്നെ. നല്ല രുചിയുള്ള ഭക്ഷണം എന്ന ചിന്ത എപ്പോഴും ഇയാളെ അലട്ടിക്കൊണ്ടിരിക്കും. പെണ്ണുകാണാന്‍ പോയപ്പോള്‍ കഴിച്ച ഉണ്ണിയപ്പത്തോട് കൊതിമൂത്ത് അതുണ്ടാക്കിയ ആളെക്കൂടി കൂടെ താമസിച്ചിപ്പയാളാണ് ഈ വീരന്‍.

ബാബു എന്ന ഈ പാചകക്കാരന്‍ കാളിദാസന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചാണ് ജോലിചെയ്യുന്നത്. കസിന്‍ ബ്രദറായ മനു കാളിദാസന്റെയൊപ്പമാണ് താമസിക്കുന്നത്. ഈയിടെയായി കാളിദാസന് ഒരാള്‍ കൂടി കൂട്ടിനുണ്ട്. അതും തട്ടികൊണ്ടുവന്ന് കൂടെപാര്‍പ്പിച്ച ആള്‍. നല്ല വാറ്റുണ്ടാക്കാന്‍ അറിയുന്ന ഒരാദിവാസിയാണ് ഇയാള്‍.

മനുവിന്റെ നഗരജീവിതം പതുക്കെ സ്ത്രീ വിഷയത്തിലേക്കാണ് കടന്നു കയറുന്നത്. ഏത് പെണ്‍കുട്ടിയേയും ചുരുങ്ങിയകാലംകൊണ്ട് വളച്ച് തന്റെ വരുതിയിലാക്കുമെന്ന് പൊങ്ങച്ചം പറയുന്ന മനു പലപ്പോഴും ഇതൊക്കെ വാചകം മാത്രമാണെന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്.

ഭക്ഷണ കാര്യത്തില്‍ അലര്‍ട്ടായ മായ എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്‌റ് അല്പം സീരിയസാണ്. രുചി ഭേദങ്ങള്‍ തേടി അലയുന്ന സ്വഭാവക്കാരികൂടിയാണ് ഇവര്‍. ഒരു തട്ടു കടയിലെ ദോശയുടെ രുചിയില്‍ വീണുപോയ കാളിദാസനും മായയും വഴിതെറ്റിയ ഫോണ്‍കോളിലൂടെ പരിചയപ്പെടുന്നു. വിഷയം ഭക്ഷണമായതുകൊണ്ടുതന്നെ ഇരുവരും പെട്ടെന്ന് അടുത്തു. ഒരു ജോലി തേടി അലയുന്ന മീനാക്ഷിയും മായയും ഒരേ വീട്ടിലെ പെയിംഗ് ഗസ്‌റുകളാണ്.

തട്ടുകടയിലെ ദോശയോടുള്ള ഇഷ്ടം വളര്‍ന്ന് തുടര്‍ച്ചയായ ഫോണ്‍കോളുകളില്‍ മായയും കാളിദാസും വല്ലാതങ്ങ് അടുത്തു. ഒടുക്കം ഇവര്‍ നേരില്‍ കാണാന്‍ തീരിമാനിക്കുകയാണ്. കാളിദാസിനുവേണ്ടി കസിന്‍ മനുവും മായക്കുവേണ്ടി മീനാക്ഷിയും കണ്ടുമുട്ടുന്നു.
ഈഅവിചാരിതമായ കണ്ടുമുട്ടല്‍ മീനാക്ഷിയുടേയും മനുവിന്റേയും ജീവിതത്തിലെ പുതിയ ചില സംഭവങ്ങവങ്ങള്‍ക്ക് നിമിത്തമാകുന്നു.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക് അബു ചിത്രത്തിലെ കഥ ഇങ്ങനെയാണ് വികസിക്കുന്നത്. ജൂലൈ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. മനുവായി ആസിഫ് അലിയും മീനാക്ഷിയായി മൈഥിലി, കാളിദാസായി ലാല്‍, മായയായി ശ്വേതമേനോന്‍, എന്നിവര്‍ വേഷമിടുന്നു.

മമ്മൂട്ടി നായകനായ ഡാഡികൂളിന് ശേഷം ആഷിക് ചെയ്യുന്ന ചിത്രമാണിത്. ശ്യാം പുഷ്‌കരന്‍,ദിലീഷ് എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ രചന, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം നല്കുന്നു. പേരുകൊണ്ടും പ്രമേയം കൊണ്ടും പുതുമയും വൈവിധ്യം തിരിച്ചറിയുന്ന സാള്‍ട് ആന്റ് പെപ്പറും ആഷിക് അബു വിന്റെ പൊടികൈകളാല്‍ സമ്പന്നമാവുമെന്ന്
പ്രതീക്ഷിക്കാം.

English summary
Salt N Pepper is director Aashiq Abu’s second directorial venture, after the successful ‘Daddy Cool’, with mega star Mammooty. Salt N Pepper has Lal and Swetha Menon in the lead. Emerging actor Asif Ali, and Mythili, of ‘Palerimanikyam’ fame, also plays major roles in this food themed movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more