»   » ലാല്‍ ഇനി അലക്സാണ്ടര്‍ ദ ഗ്രേറ്റിലേക്ക്

ലാല്‍ ഇനി അലക്സാണ്ടര്‍ ദ ഗ്രേറ്റിലേക്ക്

Posted By: Super
Subscribe to Filmibeat Malayalam
Mohanlal
ലോകം കീഴടക്കാന്‍ ഗ്രീക്ക്‌ ചക്രവര്‍ത്തി അലക്‌സാണ്ടറെ സഹായിച്ചത്‌ അധികാരവും കായിക ബലവുമായിരുന്നെങ്കില്‍ അലക്‌സാണ്ടര്‍ വര്‍മ്മ മനസ്സുകള്‍ കീഴടക്കിയത്‌ കൂര്‍മ്മ ബുദ്ധിയും ജന്മസിദ്ധമായ നര്‍മ്മ ബോധവും ഉപയോഗിച്ചായിരുന്നു

അലക്‌സാണ്ടര്‍ വര്‍മ്മ പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുന്നില്ലേ? ക്രിസ്‌ത്യനും ഹിന്ദുവും എല്ലാം ചേര്‍ന്നൊരു പേര്‌. ബുദ്ധി കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും എതിരാളികളെ തറപറ്റിച്ചെങ്കിലും വിധി അയാളെ തോല്‌പിച്ചു കളഞ്ഞു. ഇന്നയാള്‍ തടവറയ്‌ക്കുള്ളിലാണ്‌.

മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്‌ക്കുന്ന രസകരമായ കഥാപാത്രമാണ്‌ അലക്‌സാണ്ടര്‍ വര്‍മ്മ.

അപാരമായ ബുദ്ധിയും ഐക്യുവുമൊക്കെ ഉള്ള ഒരു അസാധാരണ കഥാപാത്രം. ഒരു മലയാളിയ്‌ക്ക്‌ ആഗ്ലോ ഇന്ത്യന്‍ സ്‌ത്രീയിലുണ്ടായ മകനാണയാള്‍. രസകരമായ ഒരടിപൊളി കഥാപാത്രമാണ്‌ അലക്‌സാണ്ടര്‍ വര്‍മ്മയെന്ന്‌ ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.

ഫാസിലിന്റെ സഹസംവിധായകനായിരുന്ന മുരളി നാഗവള്ളിയാണ്‌ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്‌ ഒരുക്കുന്നത്‌. മുരളിയുടെ ആദ്യ ചിത്രമായ വാണ്ടണ്ടില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. പുതുമയുള്ള പ്രമേയമായിരുന്നെങ്കിലും ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam