»   » ജോസേട്ടന്റെ 'ഹീറോ' അനൂപ് മേനോന്‍

ജോസേട്ടന്റെ 'ഹീറോ' അനൂപ് മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Anoop Menon
ഒരുകാലത്ത് മലയാള സിനിമയില്‍ രാജാവിനെപോലെ ജീവിച്ച നിര്‍മ്മാതാവായിരുന്നു ജോസഫ് എന്ന ജോസേട്ടന്‍. ആളും അകമ്പടിയുമായ് നടന്ന ജോസേട്ടന്റെ സമയം ഇപ്പോള്‍ വളരെ മോശമാണ്.

ഒരു സ്‌കൂട്ടറിലാണ് യാത്ര കെട്ടിക്കാന്‍ പ്രായമായ പെണ്‍മക്കള്‍, പ്രാരാബ്ദങ്ങള്‍ ഒരുപാടുണ്ട്. ഒരു സിനിമ എടുക്കാന്‍ സാധിച്ചാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ട് ജോസേട്ടന്. പക്ഷെ എങ്ങിനെ സാധിക്കും. തന്നെ കാണുമ്പോഴേ വഴിമാറി നടക്കുകയാണ് ആയകാലത്ത് ഇയാള്‍ സഹായിച്ചവര്‍ പോലും.

സൂപ്പര്‍ നായയകനും, നായികയും സാങ്കേതിക രംഗത്തെ പല പ്രമുഖരും ഇയാളിലൂടെയാണ് സിനിമയിലെത്തിയത്. പറഞ്ഞിട്ടെന്താ പൊളിഞ്ഞ നിര്‍മ്മാതാവിന് ഒരവസരം കൊടുക്കാന്‍ ആരും തയ്യാറായില്ല. ജോസേട്ടന്‍ കൊണ്ടുവന്ന സരിത എന്ന നായിക ഇന്ന് കോടികള്‍ പ്രതിഫലം പറ്റുന്ന തെന്നിന്ത്യന്‍ നായികയാണ്. അവര്‍ ജോസേട്ടന്റെ കാര്യങ്ങള്‍ തിരക്കുകയുംഅവസ്ഥ മനസ്സിലാക്കുകയും ചെയ്യുന്നു. സരിത പഴയ നിര്‍മാതാവിന് ഡേറ്റ് കൊടുത്തു സഹായവാഗ്ദാനങ്ങളും.

പ്രതീക്ഷയോടെ നായകനെത്തേടി നടക്കുകയാണ് ജോസേട്ടന്‍. ഏറെ തിരക്കുള്ള നായകന്‍ രവിപ്രകാശ് ഒടുവില്‍ ഡേറ്റു കൊടുത്തു. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷകളെ തകര്‍ത്ത് ഷൂട്ടിംഗ് വേളയില്‍ രവിപ്രകാശ് കാലുമാറി. ഇനിയെന്ത് എന്ന ചിന്തയിലേക്ക് സരിത ഒരു നിര്‍ദ്ദേശം വെക്കുന്നു. സെറ്റില്‍ അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സാജനെ നായകനാക്കാമെന്ന്.കഥ രസകരമായ ട്വിസ്റ്റിലൂടെ
വികസിക്കുകയാണ്.

ജീവിതഗന്ധിയായ കഥപറയുന്ന 'ജോസേട്ടന്റെ ഹീറോ' സംവിധായകന്‍ കെകെ ഹരിദാസിന്റെ തിരിച്ചുവരവിന് ശക്തിപകരുമെന്ന് പ്രതീക്ഷിക്കാം. അനൂപ് മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശിര്‍ദി കപൂറാണ് നായിക. ജോസേട്ടനായി വിജയരാഘവനാണ് വേഷമിടുന്നത്. സുരാജ് വെഞ്ഞാറമുട്, ജഗതി, കൊച്ചു പ്രേമന്‍, കലാഭവന്‍ റഹ്മാന്‍, ഊര്‍മ്മിള ഉണ്ണി, സീനത്ത് തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

എം.ആര്‍.എസ്.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്‍മാന മുഹമ്മദ് ഷെറീഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന അന്‍സാര്‍ സത്യന്‍ എന്നിവരാണ്. കോഴിക്കോട്ടെ രാമനാട്ടുകരയാണ് ജോസേട്ടന്റെ ഹീറോയുടെ ലൊക്കേഷന്‍

English summary
Anoop Menon would do the lead role in the film 'Josettante Hero' to be directed by K K Haridas.Sneha is the heroine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam