»   » ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ വീണ്ടും

ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ വീണ്ടും

Posted By: Staff
Subscribe to Filmibeat Malayalam
Dileep
തിയറ്ററുകളില്‍ ചിരിയുടെ അലകടല്‍ തീര്‍ക്കുന്ന സംവിധായകനാണ്‌ സിദ്ദിഖ്‌. നര്‍മ്മത്തിന്റെ അകമ്പടിയോടെ സങ്കീര്‍ണമായ വഴികളിലൂടെ സഞ്ചരിച്ച്‌ ശുഭകരമായ അന്ത്യത്തിലെത്തുന്ന സിദ്ദിഖ്‌ ചിത്രങ്ങള്‍ മലയാളി എന്നും ആവേശത്തോടെ സ്വീകരിച്ചിട്ടുണ്ട്‌.

മലയാളത്തില്‍ ഹിറ്റുകളുടെ കഥ മാത്രം പറയാനുള്ള സിദ്ദിഖ്‌ ആറു വര്‍ഷം നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകരുടെ ആവേശത്തിന്‌ ഒരു തരിമ്പും കുറവ്‌ വന്നിട്ടില്ല.

പരാജയങ്ങളില്‍ തളര്‍ന്ന്‌ നിന്ന മമ്മൂട്ടിയുടെ കരിയറിന്‌ പുതുജീവന്‍ പകര്‍ന്ന ക്രോണിക്‌ ബാച്ചിലറിന്‌ ശേഷം മലയാളത്തില്‍ സിദ്ദിഖ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബോഡി ഗാര്‍ഡില്‍ ദിലീപ്‌ ആണ്‌ നായക കഥാപാത്രമായെത്തുന്നത്‌.

ദിലീപിനെ നായകനാക്കി ആദ്യമായി സിദ്ദിഖ്‌ ഒരുക്കുന്ന ബോഡിഗാര്‍ഡ്‌ പതിവ്‌ സിദ്ദിഖ്‌ ചിത്രങ്ങളുടെ പാറ്റേണില്‍ നിന്നും തികച്ചും വ്യത്യസ്‌തമായാണ്‌ ഒരുക്കുന്നത്‌. നാല്‌ വര്‍ഷത്തിന്‌ ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ തരംഗം സൃഷ്ടിച്ച നയന്‍താര മലയാളത്തില്‍ നായികാ വേഷത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ബോഡിഗാര്‍ഡിനുണ്ട്‌.

കുടുംബ പ്രേക്ഷകരെയും യുവപ്രേക്ഷകരെയും ലക്ഷ്യമിട്ട്‌ ഒരുക്കുന്ന ബോഡിഗാര്‍ഡ്‌ വെറുമൊരു ഹ്യൂമര്‍ ചിത്രമല്ല, മറിച്ച്‌ ഒരു വ്യത്യസ്‌തമായ പ്രണയകഥയാണ്‌ പ്രമേയമാക്കുന്നത്‌. എന്നാല്‍ ഈ പ്രണയകഥ ചിരിയില്‍ ചാലിച്ച്‌ അവതരിപ്പിയ്‌ക്കുന്നുവെന്ന്‌ മാത്രം-സിദ്ദിഖ്‌ പറയുന്നു.

പേരും പെരുമയുമുള്ള തറവാട്ടിലാണ്‌ ജയകൃഷ്‌ണന്‍ ജനിച്ചത്‌. മാതാപിതാക്കള്‍ അധ്യാപകരാണ്‌. പക്ഷേ അവരുടെ ഏക മകനായ ജയകൃഷ്‌ണന്റെ ജീവിതം അല്‌പം വഴി തെറ്റിയാണ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam