»   » പറുദീസയില്‍ ഫാദര്‍ ആഞ്ഞിലിത്താനമായി ശ്രീനിവാസന്‍

പറുദീസയില്‍ ഫാദര്‍ ആഞ്ഞിലിത്താനമായി ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam
Sreenivasan
ആര്‍.ശരത് തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി കൂടുതല്‍ ജനപ്രിയത കണക്കിലെടുത്ത് ഒരുക്കുന്ന ചിത്രമാണ് പറുദീസ. ഈരാറ്റുപേട്ടയില്‍ ചിത്രീകരണം നടക്കുന്ന പറുദീസയില്‍ കത്തോലിക്ക പുരോഹിതന്‍ ആഞ്ഞിലിത്താനമായി ശ്രീനിവാസന്‍ വേഷമിടുന്നു.

കപ്യാര്‍ ജോസായി എത്തുന്നത് നിര്‍മ്മാതാവ് കൂടിയായ തമ്പി ആന്റണിയാണ്. പള്ളിയില്‍ തന്നെ നടക്കുന്ന അച്ഛന്‍, കപ്യാര്‍, കുശിനിക്കാരി എന്നിവര്‍ക്കിടയില്‍ അരങ്ങേറുന്ന വിശ്വാസവും പുരോഗമനവാദവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇത്തവണ ശരത് പറുദീസയിലൂടെ പ്രേക്ഷകസമക്ഷംഅവതരിപ്പിക്കുന്നത്.

നന്മ നിറഞ്ഞവനും വലിയ വിശ്വാസിയുമായ ഫാദറിനോട് തികഞ്ഞ മതവിശ്വാസിയും പുരോഗമനവാദിയുമായ കപ്യാര്‍ ജോസ് കാലത്തിനനുസരിച്ച വിപ്‌ളവകരമായ പുരോഗമനത്തെ കുറിച്ചാണ് പറയുന്നത്. ക്രിസ്തു വിപ്‌ളവകാരിയായിരുന്നെന്നും മതത്തിനുള്ളിലെ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യണമെന്നുമാണ് കപ്യാരുടെ വാദം.

വിശ്വാസികളായ കത്തോലിക്ക ഗ്രാമവാസികളില്‍ കപ്യാരുടെ നിലപാടുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളും കുശിനിക്കാരി ത്രേസ്യയുടെ പള്ളിക്കാര്യങ്ങളിലെ ഇടപെടലുകളുമാണ് പ്രമേയത്തെ വളര്‍ത്തുന്നത്. ത്രേസ്യയായ് ശ്വേതാമേനോനും, ത്രേസ്യയുടെ കൂട്ടുകാരി ലീലാമ്മയായ് വിഷ്ണു പ്രിയയും വേഷമിടുന്നു.

കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിനു എബ്രഹാമിന്റേതാണ്. തമ്പിആന്റണി ചിത്രത്തിനുവേണ്ടി ഒരു പാട്ടും എഴുതിയിട്ടുണ്ട്. ഒ.എന്‍.വി.യാണ് മറ്റ് ഗാനങ്ങള്‍ എഴുതിയത്. സംഗീതം ഔസേപ്പച്ചനും ഛായാഗ്രഹണം സജിന്‍ കളത്തിലുമാണ് നിര്‍വ്വഹിക്കുന്നത്.

കലാസംവിധാനം ബാവ, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ ശെല്‍വരാജ്, സ്‌റില്‍സ്് സന്തോഷ് അടൂര്‍, പി.ആര്‍.ഒ. എ.എസ് ദിനേശും വാഴൂര്‍ ജോസും.

English summary
Sareenivasan is palying the role of a Father in R Shat=rath's new movie 'Parudeesa'. This movie's shooting is going on in Erattupetta

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam