»   » യുവതാരനിരയുമായി ബാങ്കോക്ക് സമ്മര്‍

യുവതാരനിരയുമായി ബാങ്കോക്ക് സമ്മര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/preview/07-19-bangkok-summer-for-next-week-2-aid0166.html">Next »</a></li></ul>
Bangkok Summer
ആക്ഷനും സെന്റിമെന്റ്‌സിനും പ്രണയത്തിനും പ്രാധാന്യം നല്‍കി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാങ്കോക്ക് സമ്മര്‍. പൂര്‍ണമായും ബാങ്കോക്കില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കൊപ്പം ഹോളിവുഡിലെയും ചൈനയിലേയും താരങ്ങളും അണിനിരക്കുന്നു.

തായ്‌ലന്റിന്റെ പ്രകൃതി ഭംഗി ചിത്രത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. മാധവന്‍, ശ്രീഹരി എന്നീ രണ്ടു സഹോദരന്മാരുടെ തീവ്രമായ സ്‌നേഹബന്ധത്തിന്റെ കഥയാണിത്. ഇതിനൊപ്പം തന്നെ പ്രണയത്തിന്റെ വ്യത്യസ്തമായ ഒരു മുഖവും ചിത്രത്തിലൂടെ കാണാന്‍ കഴിയും.

കാണാതായ ശ്രീഹരി എന്ന സഹോദരനെ അന്വേഷിച്ചാണ് മാധവന്‍ ബാങ്കോക്കില്‍ എത്തുന്നത്. അന്വേഷണ യാത്രയ്ക്കിടയില്‍ പലഘട്ടങ്ങളിലായി മൂന്ന് പെണ്‍കുട്ടികളെ പരിചയപ്പെടുന്നു.നിരവധി പ്രതിസന്ധികളെ മാധവന് ഈ യാത്രയ്ക്കിടയില്‍ നേരിടേണ്ടി വരുന്നുണ്ട്.

ഗംഗ, മറിയം, റസിയ എന്നീ പെണ്‍കുട്ടികളെ കണ്ടുമുട്ടിയതിനു ശേഷമാണ് യാത്രയുടെ ടേണിംഗ് പോയിന്റ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ ഹൃദ്യമായ ആവിഷ്‌ക്കാരത്തിലൂടെയാണ് പ്രമേയം വികസിക്കുന്നത്. നിരവധി മലയാളസിനിമകള്‍ വിദേശത്ത് പൂര്‍ണ്ണമായും നിര്‍മ്മിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ബാങ്കോക്ക് സമ്മര്‍കൂടി വരുകയാണ്.

അടുത്ത പേജില്‍
വേറിട്ട ദൃശ്യാനുഭവമാകാന്‍ ബാങ്കോക്ക് സമ്മര്‍

<ul id="pagination-digg"><li class="next"><a href="/preview/07-19-bangkok-summer-for-next-week-2-aid0166.html">Next »</a></li></ul>

English summary
For the first time, a Mollywood movie with almost it's entire shoot at Bangkok is getting ready to grace the audience. Titled 'Bangkok Summer', this movie scripted by Rajesh Jayaraman and directed by Pramod Pappan will be an action thriller

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X