»   » ഐടി പശ്ചാത്തലത്തിലൊരുങ്ങുന്ന സാന്റ്വിച്ച്

ഐടി പശ്ചാത്തലത്തിലൊരുങ്ങുന്ന സാന്റ്വിച്ച്

Posted By:
Subscribe to Filmibeat Malayalam
Sandwich
ആധുനിക ലോകത്തിന്റെ പ്രിയഭക്ഷണങ്ങളിലൊന്നാണ് സാന്റ്വിച്ച്. എഴുന്നേറ്റുപോയി ഭക്ഷണം കഴിയ്ക്കാന്‍ പോലും സമയമില്ലാത്ത ഐടി പ്രൊഫഷണലുകള്‍ക്ക് സീറ്റിലിരുന്ന് കഴിയ്ക്കാന്‍ പാകത്തില്‍ കിട്ടുന്ന സാന്റ്വിച്ചിനോട് എന്നും പ്രിയമാണ്. സാന്റ് വിച്ചും ബര്‍ഗറും കോളയുമെല്ലാമാണ് പലപ്പോഴും ഇവരുടെ വിശപ്പടക്കുന്നത്.

അതുകൊണ്ടുതന്നെയാകണം ഐടി ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥപറയുന്ന പുതിയ ചിത്രത്തിന് നവാഗത സംവിധായകനായ എംഎസ് മനു സാന്റ്വിച്ച് എന്നുപേരിട്ടിരിക്കുന്നത്.

സായ് എന്ന ഐ.ടി പ്രൊഫഷണലിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരപകടം വരുത്തിവെക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിലെ പ്രമേയം.

അവിചാരിതമായ ഈ സംഭവത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളൊക്കെ സായിയെ കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ്. ഇതു കൂട്ടുകാരേയും വീട്ടുകാരേയും ബാധിക്കുന്നിടത്തേക്ക് എത്തുമ്പോള്‍ അവനാകെ ആശയകുഴപ്പത്തിലായി.

സംഘര്‍ഷങ്ങളുടെ ഇടവേളകളില്‍ ബുദ്ധിപൂര്‍വ്വം ഇടപ്പെടുക എന്ന നിലപാടിലേക്ക് സായ് വരുമ്പോള്‍ കൂട്ടുകാരും കൂടെ നില്‍ക്കുന്നു. സസ്‌പെന്‍സിലൂടെ മുന്നേറുന്നതാണ്. ഹ്യൂമര്‍ പരിവേഷം മുഴമനീളം സൂക്ഷിക്കുന്ന ചിത്രമാണിത്.

ഷാജി കൈലാസ്,ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച മനുവില്‍ സിനിമയുടെ കയ്യൊതുക്കം തിരിച്ചറിയാം. സായ് എന്ന ഐ.ടിക്കാരനായി കുഞ്ചാക്കോ ബോബന്‍
വേഷമിടുമ്പോള്‍ അനന്യയും വാടാമല്ലി ഫെയിം റിച്ചയും നായികമാരാവുന്നു.

വിജയകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, ബിജു പപ്പന്‍, കിഷോര്‍, ഇന്ദ്രന്‍സ്, പി.ശ്രീകുമാര്‍, അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അരുണ്‍, സജീവ് മാധവന്‍, എന്നിവര്‍ ചേര്‍ന്നാണ് സാന്‍ഡ് വിച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

രതീഷ് സുകുമാരന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ പ്രദീപ് നായരാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ജയന്‍ പിഷാരടി ഈണം നല്കുന്നു. തിരുവനന്തപുരം ടെക്‌നൊപാര്‍ക്കിലും പരിസരങ്ങളിലുമായ് ചിത്രീകരിച്ച സാന്റ്വിച്ച് ഉടന്‍ തിയറ്ററുകളില്‍ എത്തും.

English summary
Kunchakko Boban will appear in the lead of the debut film by M S Manu, an associate to Shaji Kailas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam