»   » മാസ്റ്റേഴ്സ്: പൃഥ്വിയും ശശികുമാറും ഒന്നിയ്ക്കുന്നു

മാസ്റ്റേഴ്സ്: പൃഥ്വിയും ശശികുമാറും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Masters
പ്രശസ്ത തമിഴ് നടനും സംവിധായകനും നടനുമായ ശശികുമാറും ഗോവ,കോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന നടി പിയാബാജ്‌പേയ് എന്ന സുന്ദരിയും മലയാളത്തിലേക്ക് വരുന്നുജോണി ആന്റണിയുടെ മാസ്‌റേഴ്‌സിലൂടെ.

പൃഥ്വിരാജ് നായകനാവുന്ന ചിത്രം ക്രിസ്മസ് റിലീസാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. കലാലയത്തിലെ അടുത്ത ചങ്ങാതിമാര്‍ ശ്രീരാമകൃഷ്ണനും മിലന്‍ പോളിയും ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഇവര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും പ്രതിബദ്ധതയോടെ ഇടപെടുന്നവരാണ്.

കലാലയജീവിതത്തിന് ശേഷം ശ്രീരാമകൃഷ്ണന്‍ എസ്പിയും മിലന്‍ പോളി പത്രപ്രവര്‍ത്തകനുമായപ്പോഴും സൗഹൃദത്തിന് കോട്ടം തട്ടിയില്ലെന്ന് മാത്രമല്ല കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ പരസ്പരം സഹകരിച്ച് ഇവര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ഔദ്യോഗിക സാദ്ധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ പരസ്പരം സഹായിച്ചു.

പലപ്പോഴും ഇതിന്റെ തിക്തഫലങ്ങള്‍ മിലന്‍ പോളിയെ വേട്ടയാടി. ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ച അയാളെ എപ്പോഴും സഹായിക്കാന്‍ ശ്രീരാമകൃഷ്ണന്‍ എത്തുന്നു എന്നതാണ് ആശ്വാസം. എന്നാല്‍ ഒരിക്കല്‍
നഗരത്തില്‍ നടന്ന ആ സംഭവം ഇരുവരേയും ഗുരുതരമായ പ്രതിസന്ധിയിലാക്കി. സംഭവത്തെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായ് ഇവരുടെ യാത്ര കൂടുതല്‍ പ്രശ്‌നത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതോടെ സംഘര്‍ഷഭരിതമായ മൂഹൂര്‍ത്തങ്ങളിലേക്ക് മാസ്‌റേഴ്‌സ് വളരുന്നു.

സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ശരത്ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ശ്രീരാമകൃഷ്ണനെ പൃഥ്വിരാജും മിലന്‍ പോളിയെ ശശികുമാറും അവതരിപ്പിക്കുന്നു.

സ്മാര്‍ട്ടായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ് വേഷമിടുന്നത് പിയയാണ്. ഡാന്‍സര്‍ അഷ്‌ലി ജോസ് എന്ന കഥാപാത്രത്തിലൂടെ അനന്യയും പ്രധാന വേഷത്തിലെത്തുന്നു. കഥ,തിരക്കഥ,സംഭാഷണം, ഒരുക്കിയത്. നവാഗതനായ ജിനു എബ്രഹാമാണ്. ബിജുമേനോന്‍, സലീംകുമാര്‍, മണിക്കുട്ടന്‍,സിദ്ദിക്, ജഗതിശ്രീകുമാര്‍, ഷമ്മിതിലകന്‍, അനില്‍ മുരളി, വിജയരാഘവന്‍, സാദിഖ്, ഖുശ്ബു, രമ്യനമ്പീശന്‍ സുകുമാരി, കുളപ്പുള്ളി ലീല, തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ബത്തേരി, മുണ്ടക്കയം തൊടുപുഴ ഭാഗങ്ങളിലാണ് മാസ്‌റ്റേഴ്‌സിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Masters is a forthcoming movie directed by Johny Antony, starring Prithviraj in the pivotal role. Written by Jinu Abraham, Masters is produced by Sarath Chandran under the banner Sincere Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X