»   » പൃഥ്വിയുടെ ഹാസ്യപരീക്ഷണം

പൃഥ്വിയുടെ ഹാസ്യപരീക്ഷണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/preview/07-31-prithviraj-teja-bhai-and-family-preview-2-aid0166.html">Next »</a></li></ul>
Thejabhai And Family
കരിയറിലാദ്യമായി ഒരു മുഴുനീള ഹാസ്യചിത്രവുമായി ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് എത്തുകയാണ്. തേജാഭായി ആന്റ് ഫാമിലിയെന്ന പേരില്‍ ദീപുകരുണാകരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അഖിലയാണ് നായിക.

രാജുവിന്റെ വിവാഹത്തോടനുബന്ധിച്ച് ചിത്രീകരണം നീണ്ടുപോയ സിനിമ ഓണം പോലൊരു ഉത്സവകാല സീസണ്‍ ലക്ഷ്യമിട്ട് തന്നെയാണ് തിയറ്ററുകളിലെത്തുന്നത്. മലേഷ്യയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന തേജാഭായി ആന്റ് ഫാമിലി അനന്താവിഷന്റെ ബാനറില്‍ പി.കെ.മുരളീധരന്‍ ,ശാന്താമുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

തേജഭായിയുടെ ബാല്യം കഷ്ടപ്പാടുകളുടേയും ദാരിദ്ര്യത്തിന്റെയും ഇരുളിലായിരുന്നു.കുട്ടിക്കാലത്ത് നാടുവിട്ടുപോന്ന അയാള്‍ ഇന്ന് മലേഷ്യയിലെ അധോലോക രാജാവാണ്. അയാളുടെ നീക്കങ്ങള്‍ക്കനുസരിച്ച്
കാര്യങ്ങള്‍ നടക്കുന്നവിധം പ്രമാണിയായി തീര്‍ന്നിരിക്കുന്നു.

അയാളെ ഇപ്പോള്‍ അലട്ടുന്ന വിഷയം വേദിക എന്ന സുന്ദരിയും സ്മാര്‍ട്ടുമായ പെണ്‍കുട്ടിയാണ്. നഗരത്തിലെ പ്രമുഖ ബിസിനസ്സുകാരനായ ദാമോദര്‍ജിയുടെ മകളായ വേദിക അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയുമാണ്.
അടുത്തപേജില്‍
വേദികയെ സ്വന്തമാക്കാന്‍ തേജാഭായി

<ul id="pagination-digg"><li class="next"><a href="/preview/07-31-prithviraj-teja-bhai-and-family-preview-2-aid0166.html">Next »</a></li></ul>
English summary
Crazy Gopalan fame director Deepu Karunakaran’s new film titled as Teja Bhai and Family.Malayalam young super star Prithviraj is playing the lead role and the heroine is ‘Karyasthan’ fame Akhila Sasidharan. Tejabhai And Family is a comedy-thriller film and Prithviraj will appear as the underworld don from Kuala Lumpur,Malaysia.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam