»   » പാച്ചുവും കോവാലനും വരുന്നു

പാച്ചുവും കോവാലനും വരുന്നു

Posted By:
Subscribe to Filmibeat Malayalam
Pachuvum Kovalanum
സീരിയലിന്റെ കഥ പറയുന്ന പ്രമേയവുമായ് താഹയുടെ പുതിയചിത്രം പാച്ചുവും കോവാലനും വരുന്നു. മുകേഷും സുരാജ് വെഞ്ഞാറമൂടും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ ഇന്‍വെസ്റ്റിഗേഷനാണ്.

ചവിട്ടുനാടക കലാകാരികളായിരുന്ന സഹോദരിമാരുടെ മക്കളാണ് തോമസ്‌കുട്ടിയും ജോസ്‌കുട്ടിയും. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇവരില്‍ തോമസ്‌കുട്ടി സംവിധായകനും, ജോസ്‌കുട്ടി അയാളുടെ അസിസ്റ്റന്റുമാണ്.

തോമസ്‌കുട്ടിയുടെ സീരിയലില്‍ അഭിനയിക്കാന്‍ എത്തിയ ആളാണ് അഭിനയമോഹിയും ഗള്‍ഫുകാരനുമായ എസ്തപ്പാന്‍ ഇവര്‍ നല്ല സൗഹൃദത്തിലാവുകയും ഒടുവില്‍ എസ്തപ്പാന്റെ മകള്‍ സ്‌നേഹയെ തോമസ്‌കുട്ടി പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. അങ്ങിനെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയസീരിയല്‍
എസ്തപ്പാനാണ് നിര്‍മ്മിക്കുന്നത്.

അഭിനയിക്കാനെന്ന പേരില്‍ നിര്‍മ്മാതാവായ അമ്മായിഅപ്പന്‍ എന്നും ലൊക്കേഷനില്‍ തോമസുകുട്ടിക്ക് തലവേദനയാണ്. സീരിയലില്‍ നടക്കാറുള്ള കഥാപാത്രങ്ങളും അഭിനേതാക്കളും മാറിവരുന്ന കാര്യങ്ങളൊക്കെ തോമസ്സുകുട്ടിയുടെ സീരിയലിലും സംഭവിക്കുന്നു.

ഗാന്ധിജിയുടെ വേഷത്തില്‍ അഭിനയിക്കുന്ന എസ്തപ്പാനെ ഗോഡ്‌സെ വെടിവെച്ചു കൊല്ലുന്ന രംഗം
ചിത്രീകരിക്കുകയായിരുന്നു ഗോഡ്‌സെ യുടെ വേഷം അഭിനയിക്കുന്ന നടന്റെ അഭാവത്തില്‍ ജോസ്‌കുട്ടിയാണ് അഭിനയിക്കുന്നത് ഗോഡ്‌സെയുടെ വെടിയേറ്റ് രക്തം ചീറ്റി ഗാന്ധിജി മരിച്ചുവീണു.

ഗംഭീരമായ് ഇരുവരും അഭിനയിച്ചു. കൈയ്യടിച്ച് ഏവരും അഭിനന്ദിച്ചു. കട്ട് പറഞ്ഞിട്ടും ഗാന്ധി എഴുന്നേറ്റില്ല. സീരിയലിലെ ഗാന്ധി മരിച്ചുപോയിരിക്കുന്നു, എസ്തപ്പാനും . ഇവിടെ കഥയുടെ ഗതി മാറുകയാണ്.
നര്‍മ്മത്തിന്റെ ആശാന്‍മാര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്.

ജഗതിയാണ്എസ്തപ്പാന്റെ വേഷത്തില്‍. ഇന്നസെന്റ്, സായികുമാര്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കല്‍പ്പന, സോനനായര്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ശ്രുതിലക്ഷ്മി, ജ്യോതിര്‍മയി, മേഘ്‌ന രാജ്,എന്നീ മൂന്നുനായികമാരുണ്ട് ചിത്രത്തില്‍.

പാച്ചുവും കോവാലന്റെയും രചന നിര്‍വ്വഹിക്കുന്നത് ഫ്രാന്‍സിസ് ടി മാവേലിക്കരയാണ്. ഉല്‍പല്‍ വി നായനാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും പരിസരങ്ങളിലും പുരോഗമിക്കുന്നു.

English summary
Director Thaha start his new film titled ‘Pachuvum Kovalanum’ that would have Mukesh and Suraj Venjarammoodu in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam