»   » പ്രമാണങ്ങളുള്ളവന്‍ പ്രമാണി!

പ്രമാണങ്ങളുള്ളവന്‍ പ്രമാണി!

Posted By:
Subscribe to Filmibeat Malayalam
Pramani
ബി ഉണ്ണിക്കൃഷ്ണനും മമ്മൂട്ടിയും ആദ്യമായി ഒന്നിയ്ക്കുന്ന പ്രമാണി അണിയറയില്‍ ഒരുങ്ങുകയാണ്. മാടമ്പിയുടെ വിജയത്തിന് ശേഷം സൂര്യ സിനിമയുടെ ബാനറില്‍ ബിസി ജോഷി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.

എല്ലാം വെട്ടിപ്പിടിയ്ക്കുന്ന സ്വാര്‍ത്ഥനായ പഞ്ചായത്ത് പ്രസിഡന്റ് അതാണ് വിശ്വനാഥ പണിക്കര്‍. ബിനാമി ഇടപാടുകളിലൂടെയും ചതിയിലൂടെയുമൊക്കെ വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ അയാള്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഒറ്റത്തടിയനായ പണിക്കര്‍ എന്തിനാണ് ഇങ്ങനെ പണം വാരിക്കൂട്ടുന്നതെന്ന് ആര്‍ക്കുമറിയില്ല.

അയാളുടെ തറവാട്ടിലെ അലമാരയ്ക്കുള്ളില്‍ ഒരുപാട് വസ്തുക്കളുടെ പ്രമാണങ്ങളുണ്ട്. പ്രമാണങ്ങളുള്ളവന്‍ പ്രമാണി, അങ്ങനെയൊരു ലേബല്‍ തന്നെ വിശ്വനാഥ പണിക്കര്‍ക്ക് മേല്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി താഴെ കീഴ്പ്പാടം പഞ്ചായത്ത് പ്രസിഡന്റായി വാഴുന്ന പണിക്കര്‍ പഞ്ചായത്തിനെ മുച്ചൂടും മുടിപ്പിച്ച് കഴിഞ്ഞു. രാഷ്ട്രീയഗുരു സഖാവ് വര്‍ക്കിച്ചനാണ് പണിക്കരെ രാഷ്ട്രീയത്തിലെത്തിച്ചത്. കുഴപ്പക്കാരനായി നടന്നിരുന്ന യുവാവിനെ കൈപിടിച്ച് നേരെ നടത്തിയ്ക്കുകയും വികസനപ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്ന പഞ്ചായത്തിലെ മാതൃകാ പ്രസിഡന്റായിരുന്നു വര്‍ക്കിച്ചന്‍.

വര്‍ക്കിച്ചന്‍ ഒഴിഞ്ഞ കസേരയിലേക്കാണ് പണിക്കരെ ജനം അവരോധിച്ചത്. വര്‍ക്കിച്ചന്റെ അഭാവവും പ്രസിഡന്റിന്റെ അധികാരവും ശിഷ്യനെ വഴിതെറ്റിച്ചു. നിയന്ത്രിയ്ക്കാനാളില്ലാതെ വന്നപ്പോള്‍ പണിക്കര്‍ അഴിമതിക്കാരനായി. ഒരു പെണ്ണിനും മനസ്സു കൊടുക്കാതെ നടന്നിരുന്ന ഒറ്റയാനെ എതിരിടാന്‍ പോന്നവരൊന്നും പഞ്ചായത്തില്‍ തലപൊക്കിയതുമില്ല.
അടുത്ത പേജില്‍
പതനം തുടങ്ങുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam