»   » ബ്യൂട്ടിഫുളില്‍ ജയസൂര്യയും അനൂപും

ബ്യൂട്ടിഫുളില്‍ ജയസൂര്യയും അനൂപും

Posted By:
Subscribe to Filmibeat Malayalam
Jayasurya and Anoop
ഒന്നിനു പിറകെ ഒന്നായ് വി.കെ .പ്രകാശ് ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ത്രീകിംഗ്‌സ് ആരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നാലെ കര്‍മ്മയോഗി എത്തുന്നുണ്ട്. രണ്ടാമത്തെ ചിത്രം റിലീസാകുന്നതിന് മുമ്പ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.

കോക്ടെയിലിനുശേഷം അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ, അനൂപ്‌മേനോന്‍, മേഘ്‌ന രാജ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാവുന്നു. ഇരുനൂറ് കോടി യുടെ ആസ്ഥിയുള്ള സ്‌റീഫന്‍ ലൂയിസിന്റെ കഥയാണ് ചിത്രം.

സമ്പന്നന്‍ എന്നതിലപ്പുറം ഒരു പാട് പ്രത്യേകതകള്‍ ഉള്ള ആളാണ് സ്റ്റീഫന്‍. കഴുത്തിനുതാഴെ സ്വാധീനമില്ലാത്ത ഈ ചെറുപ്പക്കാരന്റെ ജീവിതകാഴ്ചപ്പാടുകളും സ്വപ്നങ്ങളും അഭിലാഷങ്ങളും വളരെ രസകരവും വ്യത്യസ്തവുമാണ്.

ആരോഗ്യമുള്ള ആളുകളെ ലജ്ജിപ്പിക്കുന്നവിധമാണ് ഓരോ വിഷയത്തിലും ലൂയിസിന്റെ നിലപാടുകള്‍. ഒരുപാട് പരിമിതികളുള്ള ഞാന്‍ ജീവിതത്തെ ആഘോഷമാക്കുമ്പോള്‍ നിങ്ങളെയൊക്കെയെന്താ ഇങ്ങിനെ എന്നാണ് സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ഈയാളുടെ ചോദ്യം.

ശരീരത്തിന്റെ തകര്‍ച്ചയെ ഗൗനിക്കാത്ത ഊര്‍ജ്വസ്വലമായ മനസു സൂക്ഷിക്കുന്ന ലൂയിസ് ഓരോ നിമിഷവും ആസ്വദിക്കാനാണ് ഇഷ്ടപ്പെട്ടത്. സംഗീതം, കാര്‍, വാച്ച് തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ഭ്രമമുള്ള ലൂയിസിന്റെസൗന്ദര്യസങ്കല്‍പം ഏറെ ഫോര്‍വേഡായിരുന്നു. സ്ത്രീ വിഷയങ്ങളോടും നല്ലആഭിമുഖ്യം.

ഇയാളുടെ ചില പുതിയ സൗഹൃദങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായി ചിത്രത്തിന്റെ ഇതിവൃത്തം. ലൂയിസായി ജയസൂര്യയും ജോണായി അനൂപ് മേനോനും രഞ്ജിനിയായ് മേഘ്‌നരാജും വേഷമിടുന്നു.

ജയന്‍, നന്ദു, കെ.സി.വേണു, പാര്‍വ്വതിനായര്‍, അപര്‍ണ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ഛായാഗ്രഹണം ടി.ജോണും, എഡിറ്റിംഗ് മഹേഷ് ശ്രീധറും നിര്‍വ്വഹിക്കുന്നു. അനൂപ്‌മേനോന്റെ തന്നെ വരികള്‍ക്ക് രതീഷ് വേഗ ഈണമിടുന്നു.

English summary
Jayasurya and Anoop Menon is playing lead roles in VK Prakash's Beautiful. Megna Raj is the heroine of this film,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam