»   » ഇത് അടിച്ചുപൊളി വാധ്യാര്‍

ഇത് അടിച്ചുപൊളി വാധ്യാര്‍

Posted By:
Subscribe to Filmibeat Malayalam
Vadhiyar
കോട്ടപ്പുറം സരസ്വതി വിലാസം യുപി. സ്‌കൂളിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല ഈ അടിച്ചുപൊളിസെറ്റപ്പും സ്വപ്‌നവും കൊണ്ടുനടക്കുന്ന അനൂപ്കൃഷ്ണന്‍ എന്ന വാധ്യാരെ.ഉന്നത ബിരുദവും ഉയര്‍ന്ന ജോലിയും സൗകര്യങ്ങളും സ്വപ്നംകണ്ട് നടന്ന ഉഴപ്പനായ അനൂപ്കൃഷ്ണനെ ജീവിത സാഹചര്യങ്ങളാണ് യുപി സ്‌കൂള്‍ വാധ്യാരാക്കിയത്. കര്‍ക്കശക്കാരിയായ പ്രധാന്യാധിപകയുടെ ചിട്ടയായ രീതികളോട് പൊരുത്തപ്പെട്ട്‌പോവു്‌നതും ഈ വാധ്യാര്‍ക്ക് മെനക്കേടായി.

അച്ചടക്കമുള്ള സ്‌കൂളിന്ന് അനൂപ്കൃഷ്ണന്റെ വരവ് തലവേദനയുണ്ടാക്കുന്നു. നവാഗതനായ നിധീഷ് ശക്തിയുടെ വാധ്യാര്‍ എന്ന ചിത്രത്തില്‍ വാധ്യാരായ അനൂപ് കൃഷ്ണനായി ജയസൂര്യയും ഹെഡ്മിസ്റ്രസായി മേനകയുംവേഷമിടുന്നു.

സ്‌കൂള്‍ മാനേജരുടെ മകളായ ഹേമയായെത്തുന്ന ആന്‍ അഗസ്‌റിനാണ് ചിത്രത്തിലെ നായിക. സ്‌കൂള്‍ മാനേജരായ് വിജയരാഘവനും പ്യൂണ്‍ വേഷത്തില്‍ ഹരിശ്രീ അശോകനും എത്തുന്നു. ഇവര്‍ക്കു പുറമെ സലീംകുമാര്‍, ബിജുമേനോന്‍, നെടുമുടിവേണു, അനില്‍മുരളി, അനൂപ്ചന്ദ്രന്‍, ബിജുക്കുട്ടന്‍, സീമാജിനായര്‍, പൊന്നമ്മ ബാബു, ശോഭ സിങ്ങ്, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

നവാഗതനായ രാജേഷ് രാഘവന്‍ വാധ്യാറിന്റെ കഥ,തിരക്കഥ,സംഭാഷണവും ഒരുക്കുന്നത്.
സന്തോഷ് വര്‍മ്മ, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം,മനോജ് ജോര്‍ജ്ജ് എന്നിവര്‍ സംഗീതമൊരുക്കും. ഛായാഗ്രഹണംപ്രദീപനായര്‍.

ലക്ഷമീനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ്, അഖില്‍ സിനിമാസിന്റെ ബാനറില്‍ ശ്രീകലാനായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന വാധ്യാരുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.

English summary
Jayasurya is playing a school teacher in the coming movie 'Vadhiyar' which will hit the box offices soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam