»   » റിയാലിറ്റി ഷോക്കഥയുമായി തത്സമയം ഒരു പെണ്‍കുട്ടി

റിയാലിറ്റി ഷോക്കഥയുമായി തത്സമയം ഒരു പെണ്‍കുട്ടി

Posted By:
Subscribe to Filmibeat Malayalam
Thalsamayam Oru Penkutty
രതിനിര്‍വ്വേദം എന്ന റീമേക്ക് ഹിറ്റിനുശേഷം ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിയ്ക്കുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഏറ്റവും ജനപ്രീതി യാര്‍ജ്ജിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന റിയാലിറ്റിഷോകളെ പിന്‍പറ്റിയാണ് നായിക പ്രാധാന്യമുള്ള തത്സമയം പെണ്‍കുട്ടി ഒരുങ്ങുന്നത്.

വിദേശചാനലുകള്‍ അവതരിപ്പിക്കുന്ന രീതിയില്‍ സ്വന്തം ജീവിത പകര്‍പ്പു കാഴ്ചക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിരക്കപ്പെടുന്ന ചിത്രത്തില്‍ മഞ്ജുള എന്ന പെണ്‍കുട്ടിയുടെ സമാന്തരവും ഭൂതകാല ജീവിതവും അനാവരണം ചെയ്യപ്പെടുകയാണ്.

ഒരു പുതിയ ചാനല്‍ റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കുന്ന മഞ്ജുള എന്ന പെണ്‍കുട്ടി തിരെഞ്ഞെടുക്കപ്പെടുകയും അവളുടെ സ്വകാര്യ ജീവിതത്തിലെ പ്രണയവും അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികളും ചാനല്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ റിയാലിറ്റിഷോയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളസിനിമയിലെ യുവനായികമാരില്‍ ഏറെ ശ്രദ്ധേയയായി മാറിക്കൊണ്ടിരിക്കുന്ന നിത്യമേനോനാണ് മഞ്ജുളയെ അവതരിപ്പിക്കുന്നത്. ബോംബെ മാര്‍ച്ച് പന്ത്രണ്ട് എന്ന ചിത്രത്തിലൂടെ മുഖ്യധാരയിലേക്ക് കടന്നുവന്ന യുവനടന്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. തത്സമയം പെണ്‍കുട്ടിയുടെ കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ തന്നെയാണ് .തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സണ്ണിജോസഫ് , മാനുവല്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ്.

റീല്‍ ടു റീല്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ , സുരാജ് വെഞ്ഞാറമൂട് , മണിയന്‍പിള്ള രാജു, സാദിഖ്, ബാബു രാജ്, ശ്വേതമേനോന്‍, സുകുമാരി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരുകന്‍ കാട്ടാക്കട, സി.ആര്‍ പ്രസാദ്എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശരത്താണ്.

യുവത്വത്തിന് ഊന്നല്‍ നല്കികൊണ്ട് പുതിയ സാഹചര്യങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന പ്രമേയങ്ങളാണ് ഇപ്പോഴത്തെ ട്രെന്റ് എന്ന് പ്രഖ്യാപിക്കുകയാണ് പുതിയ നിരയിലേക്ക് കടന്നുവന്നുകൊണ്ട് തത്സമയം പെണ്‍കുട്ടിയിലൂടെ ടി.കെ രാജീവ് കുമാറും. സിബിമലയിലിന്റെ ഉന്നം. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, എകെ സാജന്റെ അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളൊക്കെ യുവതയുടെ ചിന്തയേയും ജീവിത യാത്രയേയും പിന്‍തുടര്‍ന്നു കൊണ്ടുള്ള അന്വേഷണമാണ് പ്രമേയമാക്കിയിരിക്കുന്നത്.

English summary
The switch on of TK Rajeev Kumar’s new Malayalam movie “Thalsamayam Oru Penkutty” was done at Vailoppilly Samskrithi Bhavan, TVM by Kerala Chalachithra Academy Chairman, Priyadarshan. Nithya Menon and Unni Mukund come in leading roles in this musical entertainer moving in a background of a reality show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam