»   » ഫീമെയില്‍ ഉണ്ണികൃഷ്ണനായി സുരാജ്

ഫീമെയില്‍ ഉണ്ണികൃഷ്ണനായി സുരാജ്

Posted By:
Subscribe to Filmibeat Malayalam
Suraj Venjarmmude
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുങ്ങുന്ന രണ്ടാമതു ചിത്രമാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍.ഡ്യൂപ്‌ളിക്കേറ്റ് എന്ന പ്രഥമ ചിത്രം ഹിറ്റായെങ്കിലും പെട്ടെന്ന് കേറി വീണ്ടും നായകനാവാന്‍ നില്ക്കാതെ നോക്കിയും കണ്ടുമൊക്കെയാണ് സുരാജ് രണ്ടാമതു ചിത്രം തിരഞ്ഞെടുത്തത്.

ചിത്രശലഭങ്ങളുടെ വീട് സംവിധാനം ചെയ്ത കെ.ബി.മധുവാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.ഒരു പൂര്‍ണ്ണകായ നായകനുള്ള കരുത്ത് സുരാജിനില്ല എന്ന തോന്നലാണോ എന്നറിയില്ല, സുരാജിനെ നായകനാക്കി ഇറങ്ങുന്ന ചിത്രങ്ങളുടെ പേരിലൊക്കെ ഒരു ഒറിജിനാലിറ്റിയും പൂര്‍ണ്ണതയും കൈവരാത്തത്. ആദ്യചിത്രം ഡ്യൂപ്‌ളിക്കേറ്റ് ,രണ്ടാമത്തേത് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍.

ഉണ്ണികൃഷ്ണന്‍ എന്ന നായകന്‍ ചാന്തുപൊട്ട് സ്‌റൈലിലായതുകൊണ്ടൊന്നുമല്ല ഇങ്ങനെപേരുവീണത്. നല്ല ജോലിയും രൂപഭംഗിയും ജീവിത സാഹചര്യവുമൊക്കെ ഉണ്ടായിട്ടും ആണ്‍ കരുത്തിന് ഇമ്പമേകുന്ന ശബ്ദമില്ലായ്മയായിരുന്നു ഉണ്ണികൃഷ്ണന്റെ അപര്യാപ്തത. പെണ്‍ ശബ്ദമാണ്‌ദൈവം ഉണ്ണികൃഷ്ണന് നല്കിയത്. അവന്റെ എല്ലാ സങ്കടങ്ങളുടേയും പ്രശ്‌നവും അതുതന്നെ.

കല്ല്യാണ പ്രായമെത്തിയിട്ടും ഒന്നും നടക്കുന്നില്ല. ഒരു പെണ്‍കുട്ടിയും ഉണ്ണികൃഷ്ണന്റെ ശബ്ദം ഇഷ്ടപ്പെടുന്നില്ല. വാതുറന്ന് വല്ലതും പറയാന്‍ തന്നെ മടിച്ചുമടിച്ചുമാണ് ഉണ്ണികൃഷ്ണന്റെ ദിനരാത്രങ്ങള്‍ പിന്നിട്ടത്. ഏത് കാര്യത്തിനും ഒരു പരിഹാരമുണ്ടാകുമെന്ന് കേട്ടിട്ടില്ലേ ഉണ്ണികൃഷ്ണന്റെ കാര്യത്തിലും അങ്ങിനെ ചിലതു സംഭവിച്ചു.

ഒരു സുപ്രഭാതത്തില്‍ അവന് ആണ്‍ ശബ്ദം തിരിച്ചുകിട്ടി കൊണ്ടായിരുന്നില്ല അത്. മറിച്ച് പെണ്‍ ശബ്ദം ഇഷ്ടപ്പെട്ടു കൊണ്ടു തന്നെ വിദ്യസമ്പന്നയും സുന്ദരിയുമായ ഗൗരി അവന്റെ വധുവാകാന്‍ തയ്യാറായി. ജീവിതം തിരിച്ചു പിടിച്ച ഉണ്ണികൃഷ്ണന്റെ വിവാഹാനന്തര ജീവിതം ആരേയും അസൂയപ്പെടുത്തുന്ന വിധം സന്തോഷകരമായിരുന്നു.

ജന്മനാ മൂകയായ ഗൗരിയുടെ മൗനമാണ് ഉണ്ണികൃഷ്ണനെ കൂടുതല്‍ സന്തോഷിപ്പിച്ചത്. തനിക്കു സംസാരിക്കാന്‍ സാധിക്കാത്ത ദുഃഖം കൂടി ഗൌരി, ഉണ്ണികൃഷ്ണന്റെ പെണ്‍ശബ്ദം കൊണ്ട് മറി കടന്നു തുടങ്ങുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന സന്തോഷവാര്‍ത്ത ഒരു കരടായി അവര്‍ക്കിടയില്‍ വന്നുവീണത്. ഒരു ചെറിയ ഓപ്പറേഷനിലൂടെ ഗൌരിയുടെ ശബ്ദം തിരിച്ചുകിട്ടാന്‍ പോകുന്നു എന്ന വിവരമറിഞ്ഞ് ഗൌരിയും വീട്ടുകാരും ഒരുപാട് സന്തോഷിച്ചു.


എന്നാല്‍ ഓരോരോ കാര്യങ്ങള്‍പറഞ്ഞ് ഉണ്ണികൃഷ്ണന്‍ ഈ ഓപ്പറേഷന്‍ തടഞ്ഞുകൊണ്ടേയിരുന്നു.ശബ്ദം തിരിച്ചുകിട്ടിയാല്‍ ഗൌരി തന്നെ വെറുക്കുമോ എന്ന ഭയമായിരുന്നു അയാളെ നയിച്ചത്. ഉണ്ണികൃഷ്ണന്റെ ന്യായവാദങ്ങളെ അവഗണിച്ച് ഗൌരിയുടെ വീട്ടുകാര്‍ ഓപ്പറേഷന്‍ നടത്തി. മധുരമായ ശബാദവുമായ് തിരിച്ചെത്തിയ ഗൌരിയെ കണ്ട് ഉണ്ണികൃഷ്ണന് വേവലാതിയായി. ശബ്ദം തിരിച്ചുകിട്ടിയ ഗൌരി ഏറെ ആഹ്‌ളാദവതിയാവുകയും അത് അവളില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്റെ കോംപ്‌ളക്‌സ് കാടുകയറുകയും അയാള്‍ നാടുവിടുകയും ചെയ്യുന്നു.

ഉണ്ണികൃഷ്ണന്റെ തിരോധാനം വീട്ടുകാരിലും നാട്ടുകാരിലും സങ്കടമുണര്‍ത്തി. ഏറ്റവും അധികം ദുഃഖിച്ചത് ഗൗരി തന്നെയായിരുന്നു. പിന്നീടുള്ള സംഭവ ബഹുലമായ ട്വിസ്‌റുകളിലൂടെയാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ പ്രമേയം വികസിക്കുന്നത്.

ഉണ്ണികൃഷ്ണനായി സുരാജ് വെഞ്ഞാറമൂടും ഗൗരിയായ് പുതുമുഖം മഹാലക്ഷ്മിയും വേഷമിടുന്നു. അനൂപ് മേനോന്‍ , സലീംകുമാര്‍, ജഗദീഷ്, ബിജുക്കുട്ടന്‍, ദേവന്‍, രാജേന്ദ്രന്‍, ചാലിപാല, രവി വള്ളത്തോള്‍, കലാരഞ്ജിനി, ശോഭാമോഹന്‍, കുളപ്പുള്ളിലീല എന്നിവരാണ് മറ്റ് താരങ്ങള്‍.തിരക്കഥ, സംഭാഷണം സുധീഷ് ജോണ്‍, കൈതപ്രത്തിന്റെ വരികള്‍ക്ക് ഷാജി സുകുമാരന്‍ ഈണമിടുന്നു. സീനായ് മൂവീസ് ഇന്റര്‍ നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രം ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്തിയറ്ററുകളിലെത്തിക്കും.

English summary
K B madhu who had given us such films as 'Chitrashalabham' and 'Deepasthambham Mahascharyam' is back after a short break with his new film 'Female Unnikrishnan' that has Suraj Venjarammoodu doing the title role. The hero in the film is Unnikrishnan who has a female voice, and the film that is expected to be a rollicking comedy would deal with the events and situations that arise from the the man gets finds himself in. Jagadeesh, Salim Kumar, Maniyanpillai Raju, Bijukuttan, Devan offer support to Suraj in the film. Young actress Mahalekshmi is the heroine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam