»   » കണ്ടിട്ടും കാണാതെപോകുന്നകാഴ്ച ഈ അടുത്ത കാലത്ത്

കണ്ടിട്ടും കാണാതെപോകുന്നകാഴ്ച ഈ അടുത്ത കാലത്ത്

Posted By:
Subscribe to Filmibeat Malayalam
Ee Adutha kalath
കോക്ടെയിലിന് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ അടുത്തകാലത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്ദ്രജിത്തും മൈഥിലിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കരമന ക്ഷേത്രവും അഗ്രഹാരവും പരിസരവുമാണ്.

തലമുടിപറ്റെവെട്ടി കുറ്റി താടി വളര്‍ത്തി വിയര്‍പ്പിന്റെ മണമുള്ള ഡൗണ്‍ ടു എര്‍ത്ത് കഥാപാത്രം വിഷ്ണുവാണ് ഇന്ദ്രജിത്തിന്. അയാളുടെ ഭാര്യയായ് ചെറുപ്രായത്തില്‍ തന്നെ അമ്മയായ രമണിയെ മൈഥിലി അവതരിപ്പിക്കുന്നു.

വലിച്ചുവാരി കെട്ടിയ തലമുടി, അലങ്കോലമായ് വാരിചുറ്റിയസാരി, കറുപ്പ് പടര്‍ന്ന മുഖത്ത് വലിയ പൊട്ട് ആകെ പരിക്ഷീണഭാവത്തിലണ് മൈഥിലിയുടെ അമ്മവേഷം. കെട്ടും മട്ടും കാണുമ്പോള്‍ത്തന്നെ മൈഥിലിയുടെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരിക്കും രമണി എന്ന് ഉറപ്പിക്കാം.

പോലീസികമ്മീഷണര്‍ ടോം ചെറിയാന്‍, ഹൈടെക് ഹോസ്പിറ്റലിലെ ഡോക്ടര്‍ അജയ് കുര്യന്‍, ഭാര്യ മാധുരി, രുസ്തം ,രൂപ, തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിഹരിക്കുന്ന ആളുകള്‍ കൂടി വിഷ്ണുവിന്റേയും രമണിയുടേയും കഥയുടെ ഭാഗമാവുന്നു.

ഇവര്‍ പരസ്പരം കണ്ടുമുട്ടാനിടവരുന്നത് അനിവാര്യമായ വിധിയുടെ വിളയാട്ടമാണ്. കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളിലേക്ക് തുറന്ന കാഴ്ചയാണ് ഈ അടുത്തകാലത്ത് തരുന്നത്. ഏറ്റവും താഴെക്കിടയില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ കളിപ്പാവകളും അലങ്കാരവസ്തുക്കളും നിര്‍മ്മിച്ച് സൈക്കിളില്‍ വില്പന നടത്തുന്ന വിഷ്ണു കാഴ്ചയില്‍ പരുക്കനെങ്കിലും സ്‌നേഹമുള്ള, ആര്‍ദ്രതയുള്ള ഹൃദയത്തിന്റെ ഉടമയാണ്.

മലയാളത്തിലെ എക്കാലത്തേയും പ്രശസ്ത നടനായ ഭരത്‌ഗോപിയുടെ മകന്‍ മുരളി ഗോപിയാണ് ഈ അടുത്തകാലത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടര്‍ അജയ്കുര്യന്റെ വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു.

ഭ്രമരത്തിലും ഗദ്ദാമയിലും നല്ല അഭിനയം കാഴ്ചവവെച്ച മുരളി, ഭരത്‌ഗോപിയുടെ മകനെന്ന നിലയില്‍ അഭിനയ കാര്യത്തില്‍ ശ്രദ്ധേയനാവുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ബട്ടര്‍ ഫ്‌ളൈ ഓണ്‍ എ വീല്‍ എന്ന വിദേശചിത്രത്തിന്റെ സ്വാധീനമായിരുന്നു കോക്ടെയിലിനു പിന്നിലെങ്കിലും ഈ അടുത്തകാലത്ത് ഫ്രഷ് തീമാണെന്ന് സംവിധായകനും രചയിതാവും ഉറപ്പുവരുത്തുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായ് ചിത്രീകരണം പൂര്‍ത്തിയായ ഈ അടുത്ത കാലത്ത് നവംബറില്‍ പ്രേക്ഷകര്‍ക്കുമുമ്പിലെത്തും.

English summary
Ee Adutha Kalathu is an upcoming Malayalam film which blends love, thrill and the value of relationships. Arun Kumar is the director of this film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam