»   » ഫാമിലി കഥയുമായി ഞാനും എന്റെ ഫാമിലിയും

ഫാമിലി കഥയുമായി ഞാനും എന്റെ ഫാമിലിയും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/preview/11-04-njanum-ente-familiyum-family-story-2-aid0166.html">Next »</a></li></ul>
Njanum Ente Familiyum
ടെലിവിഷന്‍ ചാനലില്‍ സീരിയല്‍ രംഗത്ത് പുതുമയും വൈവിധ്യവും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട് സംവിധായകനാണ് കെ.കെ.രാജീവ്. അദ്ദേഹത്തിന്റെ പ്രഥമ സിനിമ സംരഭത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്തനായ ചെറിയാന്‍ കല്പകവാടിയും.

സ്ത്രീ കഥാപാത്രങ്ങളുടെ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഞാനും എന്റെ ഫാമിലിയും യഥാര്‍ത്ഥ്യവുമായ് ഏറെ ബന്ധപ്പെട്ട എലിമെന്റില്‍ നിന്നും രൂപപ്പെട്ടതാണെന്ന് തിരക്കഥാകൃത്ത് ഓര്‍മമിപ്പിക്കുന്നു. പ്രശസ്തനായ കാര്‍ഡിയാക് സര്‍ജന്‍ ഡോ.ദിനനാഥിന്റെയും ഭാര്യ ഡോ.പ്രിയയുടേയും സന്തോഷപൂര്‍ണ്ണമായ ജീവിതത്തിലേക്ക് കടന്നുവരുന്ന സോഫിയയും ഭര്‍ത്താവ് ജോണും, തുടര്‍ന്നുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് ഈ കുടുംബചിത്രത്തിനുള്ളിലെ സംഭവവികാസങ്ങള്‍ക്ക് ജീവന്‍ നല്കുന്നത്.

ഡോ.ദിനനാഥിന്റെ മെഡിക്കല്‍ പഠനകാലത്തെ പ്രേമഭാജനമായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സോഫിയ എന്നാല്‍ ഡോ.ദിനനാഥന്‍ വിവാഹം ചെയ്തത് ഡോ.പ്രിയയെ. പില്ക്കാലത്ത് ഇവര്‍ വീണ്ടും കട്ടുമുട്ടുന്നത് ചില അപശബ്ദങ്ങള്‍ക്കു നിമിത്തമാവുകയാണ്.

സമ്പൂര്‍ണ്ണ കുടുംബ ചിത്രമെന്ന് പറയാവുന്ന സിനിമയില്‍ നര്‍മ്മത്തിന്റെ അടിയൊഴുക്കുകഥ പറയുന്ന രീതിയെ ആകര്‍ഷകമാക്കുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായ് വീണ്ടും സജീവമായ
ജയറാം ഡോ.ദിനനാഥനായ് എത്തുമ്പോള്‍, മംമ്ത മോഹന്‍ദാസ് മധു ചന്ദ്രലേഖ, കഥ തുടരുന്നു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ.പ്രിയയുടെ വേഷത്തില്‍ ജയറാമിന്റെ നായികയാവുകയാണ്.

അടുത്തപേജില്‍
മൈഥിലി ആദ്യമായി ജയറാമിന്റെ നായിക

<ul id="pagination-digg"><li class="next"><a href="/preview/11-04-njanum-ente-familiyum-family-story-2-aid0166.html">Next »</a></li></ul>
English summary
Jayaram-Mamatha Mohandas starring family drama” Njanum Ente Familiyum ” directed by popular tv serial director K.K.Rajeev,first schedule of this film started by this October at Palaghat. Njanum Ente Familiyum will be a complete family drama and this will be produced by J.P Vijayakumar under the banner of Seven Arts International.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam