»   » കാണാകണ്‍മണിയിലെ കാഴ്‌ചകള്‍

കാണാകണ്‍മണിയിലെ കാഴ്‌ചകള്‍

Posted By: Super
Subscribe to Filmibeat Malayalam
Kana Kanmani
വെറുതെ ഒരു ഭാര്യയിലൂടെ കരിയറില്‍ പുതുജീവന്‍ ലഭിച്ച ജയറാം വീണ്ടുമൊരു അക്കു അക്‌ബര്‍ ചിത്രത്തില്‍ നായകനാവുന്നു. ആന്‍ മീഡിയയുടെ ബാനറില്‍ കാണാകണ്‍മണി എന്ന്‌ പേരില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌ വെറുതെ ഒരു ഭാര്യയിലൂടെ ശ്രദ്ധേയനായ ഗിരീഷ്‌ കുമാറാണ്‌. ഹൃദയസ്‌പര്‍ശിയായ ഒരു കുടുംബ കഥയിലൂടെ വീണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കാനാണ്‌ അക്കു അക്‌ബര്‍ ശ്രമിയ്‌ക്കുന്നത്‌.

ആര്‍ക്കിടെക്ടായ റോയിയുടേത്‌ മിശ്ര വിവാഹമായിരുന്നു. ക്രിസ്‌ത്യാനിയായ റോയി വിവാഹം കഴിച്ചത്‌ തമിഴ്‌ ബ്രാഹ്മണ കുടുംബംഗമായ മായയെയാണ്‌. കോളെജില്‍ വെച്ച മൊട്ടിട്ട പ്രണയം വിവാഹത്തില്‍ ചെന്നവസാനിയ്‌ക്കുകയായിരുന്നു.
മിശ്രവിവാഹമായത്‌ കൊണ്ടു തന്നെ ഇരുകുടുംബങ്ങളില്‍ നിന്നും എതിര്‍പ്പുകളുമുയര്‍ന്നു. റോയിയുടെ വീട്ടില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായത്‌. മായയുടെ പാട്ടിയും ഈ ബന്ധത്തിനെതിരായിരുന്നു. എങ്കിലും പുരോഗമനചിന്താഗതി പുലര്‍ത്തുന്ന മായയുടെ അച്ഛന്‍ പക്ഷേ ഈ വിവാഹത്തെ അനുകൂലിച്ചു.

മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളൊന്നും പക്ഷേ ഇവരുടെ സ്‌നേഹബന്ധത്തന്‌ തടസ്സമായില്ല. അധികം താമസിയാതെ ദമ്പതികള്‍ക്ക്‌ കുഞ്ഞ്‌ പിറന്നു. അനഘയെന്ന്‌ പേരിട്ട കുസൃതിക്കുടുക്ക വളര്‍ന്നു വന്നപ്പോഴും റോയിയുടെ അപ്പനും മായയുടെ പാട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നിരുന്നു. എല്ലാ പ്രതിസന്ധികളിലും റോയിക്കും കുടുംബത്തിനും സഹായകമായി സുഹൃത്ത്‌ രാജീവ്‌ ഉണ്ടായിരുന്നു.

കൊച്ചി നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിയ്‌ക്കുന്ന റോയിക്ക്‌ ജോലി സംബന്ധമായി ദൂരെയുള്ള ഹൈറേഞ്ചിലേക്ക്‌ പോകേണ്ടി വരുന്നു. ഈ യാത്രയില്‍ ഇയാള്‍ കുടുംബത്തെയും കൂട്ടുന്നു. വില്‌ക്കാനിട്ടിരിയ്‌ക്കുന്ന ബംഗ്ലാവില്‍ താമസമാക്കാനും ഇവര്‍ തീരുമാനിച്ചു.

അടുത്ത പേജില്‍
കണ്‍മണി ഇനി ഹൈറേഞ്ചില്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam