»   » കണ്‍മണി ഇനി ഹൈറേഞ്ചില്‍

കണ്‍മണി ഇനി ഹൈറേഞ്ചില്‍

Posted By: Staff
Subscribe to Filmibeat Malayalam
Kana Kanmani
എസ്‌റ്റേറ്റിലെ കാര്യസ്ഥനായ ഭാസ്‌ക്കരന്‍ എന്ന ചെറുപ്പക്കാരന്‍മാത്രമാണ്‌ അവിടെയുള്ളത്‌. റോയിയുടെ കുടുംബവും വന്നെത്തിയതില്‍ ഏറെ സന്തോഷിച്ചത്‌ ഭാസ്‌ക്കരനായിരുന്നു. വിരസമായ നഗര ജീവിതത്തില്‍ നിന്നും മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ്‌ നല്‌കുന്ന ഹൈറേഞ്ചിലെ താമസത്തിനിടെ ഇവരുടെ കുടുംബ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു.

മകള്‍ അനഘയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റം അച്ഛനമമ്മമാരെ അദ്‌ഭുതപ്പെടുത്തുന്നു. മകളെയും കൊണ്ട്‌ അവിടെ നിന്ന്‌ തിരിച്ചു പോകാന്‍ മായ തീരുമാനിച്ചെങ്കിലും അതിന്‌ കഴിയുന്നില്ല. കുടുംബത്തിന്‌ അവിടെ തന്നെ നില്‌ക്കേണ്ടി വരുന്നു.

തുടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലവും ഹൃദയസ്‌പര്‍ശിയുമായ സംഭവങ്ങളാണ്‌ അക്കു അക്‌ബര്‍ കാണാകണ്‍മണിയിലൂടെ പ്രേക്ഷകരോട് പറയുന്നത്‌.

റോയിയായി ജയറാം അഭിനയിക്കുമ്പോള്‍ മായയായി വേഷമിടുന്നത്‌ പത്മപ്രിയയാണ്‌. റോയിയുടെ അച്ഛനായി വിജയരാഘവനും മായയുടെ അച്ഛനായി നെടുമുടി വേണുവും പാട്ടിയായി സുകുമാരിയും അഭിനയിക്കുന്നു. കുടുംബ സുഹൃത്തായ രാജീവിന്റെ വേഷത്തില്‍ ബിജു മേനോനും ഭാസ്‌ക്കരനായി സുരാജ്‌ വെഞ്ഞാറമ്മൂടുമാണ്‌ എത്തുന്നത്‌. റോയി-മായ ദമ്പതികളുടെ കുസൃതിക്കുടുക്കയായ മകളായി അഭിനയിക്കുന്നത്‌ ബേബി നിവേദിതയാണ്‌. ഭ്രമരത്തിന്‌ ശേഷം നിവേദിതയ്‌ക്ക്‌ ലഭിയ്‌ക്കുന്ന മികച്ച കഥാപാത്രമാണ്‌ കാണാകണ്‍മണിയിലേത്‌.

വയലാര്‍ ശരത്‌ ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക്‌ സംഗീതം പകരുന്നത്‌ ശ്യാംധര്‍മ്മനാണ്‌. സംവിധായകന്‍ തന്നെ കഥയെഴുതിയ കാണാന്‍കണ്‍മണിയുടെ ഛായാഗ്രാഹകന്‍ വിപന്‍ മോഹനാണ്‌. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പ്ലേ ഹൗസാണ്‌ കാണാകണ്‍മണിയുടെ വിതരണം ഏറ്റെടുത്തിരിയ്‌ക്കുന്നത്‌.

മുന്‍ പേജില്‍
കാണാകണ്‍മണിയിലെ കാഴ്ചകള്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam