»   » മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായ് ബ്ലാങ്ക് ചെക്ക്

മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായ് ബ്ലാങ്ക് ചെക്ക്

Posted By:
Subscribe to Filmibeat Malayalam
Blank Check
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മൂന്ന് ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് ബ്ലാങ്ക് ചെക്ക്. കോമഡി, റൊമാന്‍സ്, സസ്‌പെന്‍സ് മൂന്നിനും പ്രധാന്യം നല്‍കികൊണ്ട് മൂന്നുപേരുടെ ജീവിതം ഒരു ട്രാക്കിലൂടെവികസിക്കുന്നു.

ഒരു രാത്രിയില്‍ സംഭവിക്കുന്ന റോഡ് അപകടത്തിലാണ് ചിത്രം തുടങ്ങുന്നത്. റോഡ്, ആശുപത്രി , ബാങ്ക് ഇങ്ങനെ മൂന്ന് സ്വിറ്റ്വേഷന്‍സിലാണ് പ്രമേയം വികസിക്കുന്നത്. ചാവാക്കാട് ടാക്കീസിന്റെ ബാനറില്‍ പ്‌ളസ്ടു എന്ന ചിത്രത്തിന്റെ സംവിധായകനായ ഷെബിയും സുഹൃത്ത് സജിമേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

നവാഗതനായ ബാബുരത്‌നമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍, വിഷ്ണുമോഹന്‍, ടോമിന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് യുവതാരം ജിമ്മി ഡൊമിനിക് വില്ലനായും രംഗത്തെത്തുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് പുതുമുഖം ജെസ്‌നിഫര്‍ സംഗീതം നല്‍കുന്നു. ബിനേന്ദ്ര മേനോനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഘട്ടനം റണ്‍ രവി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍.

ഗാനരംഗങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുള്ള ചിത്രത്തിന്റെ പ്രാധാന ലൊക്കേഷന്‍ ചെന്നൈയും ബാംഗ്‌ളൂരുമാണ്.ബ്ലാങ്ക് ചെക്കിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. ചാവക്കാട് ടാക്കീസിന്റെ അടുത്ത ചിത്രം ഷെബിയുടെ സംവിധാനത്തില്‍ സേതുവിന്റെ തിരക്കഥയിലായിരിക്കും.

English summary
Baburaj's Blank Check tells the story of three friends all of them are big fans of superstar Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X