»   » ജയസൂര്യയും ഭാമയും വിവാഹിതരായാല്‍

ജയസൂര്യയും ഭാമയും വിവാഹിതരായാല്‍

Posted By: Super
Subscribe to Filmibeat Malayalam
Jayasurya and Bhama
ഒരു എംബിഎ വിദ്യാര്‍ത്ഥിയുടെ മോഹമെന്തായിരിക്കും? മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, അല്ലെങ്കില്‍ വിദേശത്ത്‌ ഒരു ജോലി എന്നൊക്കെയായിരിക്കും ഉത്തരം. എന്നാല്‍ പോണ്ടിച്ചേരിയില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിവേക്‌ അനന്തന്റെ ആഗ്രഹങ്ങള്‍ ഇതൊന്നുമായിരുന്നില്ല.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി കോളെജില്‍ നടന്ന ഒരു പരിപാടിയില്‍ വിവേക്‌ തന്റെ മോഹം വെട്ടിത്തുറന്ന്‌ പറയുകയും ചെയ്‌തു. "നാട്ടിലെത്തി എത്രയും പെട്ടെന്നൊരു കല്യാണം. ജോലിയും മറ്റു കാര്യങ്ങളുമൊക്കെ പിന്നെ.... " ഇരുപത്തിരണ്ടുകാരനായ എംബിക്കാരന്റെ മോഹം കേട്ടവര്‍ അദ്‌ഭുതപ്പെട്ടു പോയി.

പഠനം കഴിഞ്ഞ്‌ വീട്ടില്‍ തിരിച്ചെത്തിയ മകന്‌ അമേരിക്കയില്‍ ജോലി ശരിയാക്കാനുള്ള തയാറെടുപ്പിലാണ്‌ അഡ്വക്കേറ്റ്‌ ദമ്പതികളായ അനന്തനും നന്ദിനിയും. മകന്റെ മോഹം ആദ്യം തമാശയായാണ്‌ അവരെടുത്തത്‌. എന്നാല്‍ വിവേകിന്റെ വിവാഹ പരസ്യം എഫ്‌എം റേഡിയോയിലൂടെ പുറത്തെത്തിയപ്പോള്‍ കാര്യം ഗൗരവമാണെന്ന്‌ അവര്‍ക്ക്‌ മനസ്സിലായി.

ഇതുവരെ കാര്യമായ പ്രണയക്കുരുക്കിലൊന്നും ചെന്നു ചാടാത്ത വിവേകിന്റെ മനസ്സില്‍ വിവാഹ ജീവിതത്തെക്കുറിച്ച്‌ ഒരുപാട്‌ സങ്കല്‌പങ്ങളുണ്ട്‌. സിനിമകളിലേയും വായിച്ച കഥകളിലേയും സുന്ദരികളായ നടിമാരിലായിരുന്നു അവന്‍ തന്റെ ഭാവി വധുവിനെ തേടിയത്‌.

ഒടുവില്‍ മകന്റെ ആഗ്രഹത്തിന്‌ വഴങ്ങി അവന്റെ കല്യാണം നടത്താന്‍ തന്നെ അച്ഛനമ്മമാര്‍ തീരുമാനിച്ചു.

അടുത്ത പേജില്‍
വിവേകിന്റെ വിവാഹശേഷം...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam