»   » മൂന്ന് ഭാവങ്ങളുമായി മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്

മൂന്ന് ഭാവങ്ങളുമായി മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്

Posted By: Staff
Subscribe to Filmibeat Malayalam
Mammootty in Kutty Srank
മമ്മൂട്ടിയെന്ന നടന്റെ സൂക്ഷമായ ഭാവാഭിനയത്തിന്റെ എല്ലാ തലങ്ങളിലും ചെന്നെത്തുന്ന കഥാപാത്രങ്ങളുമായി ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് പ്രദര്‍ശനത്തിനെത്തുന്നു.

ജൂലൈ 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മമ്മൂട്ടി- ഷാജി എന്‍ കരുണ്‍ ചിത്രത്തെ വന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷക ലോകം കാത്തിരിക്കുന്നത്.

മൂന്ന് വേഷങ്ങളില്‍ മൂന്ന് ഭാഷാ ശൈലികളില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മൂന്ന് സ്ത്രീകളുടെ അനുഭവത്തിലൂടെയാണ് കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വത്വം പ്രേക്ഷകന് ലഭിയ്ക്കുക.

പത്മപ്രിയ, കമാലിനി മുഖര്‍ജി, മീനാ കുമാരി എന്നീ നടികളാണ് മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ പകരുന്നത്. മൂന്ന് സ്ത്രീകളിലൂടെ മൂന്ന് കാലത്തിലും ദേശത്തിലും ജീവിക്കുന്ന പച്ചമനുഷ്യനായ കുട്ടിശ്രാങ്കിനെ ഷാജി വരച്ചുകാട്ടുന്നു.

റിലീസിന് മുമ്പേതന്നെ ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പെരുമായുമായിട്ടാണ് കുട്ടിസ്രാങ്ക് എത്തുന്നത്. മോണ്‍ഗ്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവര്‍, പുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഷാജി എന്‍ കരുണിനൊപ്പം പിഎഫ് മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിസ്രാങ്കിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അഞ്ജലി ശുക്ലയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഒരു വനിത ക്യാമറചലിപ്പിക്കുന്ന ആദ്യ ചിത്രമെന്നപേരും കുട്ടിസ്രാങ്കിന് സ്വന്തമാണ്. ഐസക് തോമസ് കൊട്ടുകാപ്പിള്ളിയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റിലയന്‍സ് ബി്ഗ് പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam