»   » ചിരിയുടെ മാലപ്പടക്കവുമായി മച്ചുവെത്തുന്നു

ചിരിയുടെ മാലപ്പടക്കവുമായി മച്ചുവെത്തുന്നു

Posted By: Super
Subscribe to Filmibeat Malayalam
Mammootty
തോളിലെ മാറാപ്പ്‌ വലിച്ചെറിഞ്ഞ്‌ മാളിക മുകളിലേറിയ മന്നന്റെ കഥയുമായി മച്ചു വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തുന്നു. റാഫി-മെക്കാര്‍ട്ടിന്‍മാര്‍ ഒരുക്കുന്ന ലൗ ഇന്‍ സിംഗപ്പോറിലൂടെ മച്ചുവായി മമ്മൂട്ടിയെത്തുന്നത്‌ 2009ലെ ആദ്യ മെഗാഹിറ്റ്‌ ലക്ഷ്യമിട്ടാണ്‌.

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ആക്രി പെറുക്കലിലൂടെ സമ്പന്നതയുടെ ഉയരങ്ങളിലേക്ക്‌ നടന്നു കയറിയവനാണ്‌ മച്ചു. ഇന്നയാള്‍ സമ്പന്നാണെങ്കിലും ആക്രി മച്ചുവെന്ന പേര്‌ അയാളെ വിട്ടു പോയിട്ടില്ല. ഒറ്റപ്പെടുന്നവര്‍ക്കും നിസ്സഹായര്‍ക്കും മച്ചു എന്നും കൂട്ടിനുണ്ട്‌.

അവരുടെ പ്രശ്‌നങ്ങള്‍ മച്ചു തന്റെ പ്രശ്‌നങ്ങളായി കരുതുന്നു. അത്‌ പരിഹരിയ്‌ക്കാതെ അയാള്‍ക്ക്‌ ഉറക്കമില്ല. ഇങ്ങനെയൊരു രസരകരമായ കഥാപാത്രത്തിനാണ്‌ മമ്മൂട്ടി ജീവന്‍ നല്‌കുന്നത്‌.

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായ നവനീത്‌ കൗറാണ്‌ സിംഗപ്പോറിലെ നായിക. അടിപൊളി വേഷത്തില്‍ മമ്മൂട്ടി റാമ്പിലെത്തുന്ന ഗാനം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്‌. മുംബൈ മോഡലുകളാണ്‌ മമ്മൂട്ടിയ്‌ക്കൊപ്പം റാമ്പില്‍ ചുവട്‌ വച്ചിരിയ്‌ക്കുന്നത്‌. ഹാസ്യതാരങ്ങളായ ബിജുക്കുട്ടനും സലീം കുമാറും ഗാനരംഗത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അണി നിരക്കുന്നുണ്ട്‌.

ജയസൂര്യ, രാജന്‍ പി ദേവ്‌, ഹരിശ്രീ അശോകന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. എംഎച്ച്‌എം പ്രൊഡക്ഷന്റെ ബാനറില്‍ റാഫി നിര്‍മ്മിയ്‌ക്കുന്ന ലൗ ഇന്‍ സിംഗപ്പോറിന്റെ രചന റാഫി-മെക്കാര്‍ട്ടിന്‍മാര്‍ തന്നെയാണ്‌. ജനുവരി 23ന്‌ നൂറിന്‌ മേല്‍ തിയറ്ററുകളില്‍ ലൗ ഇന്‍ സിംഗപ്പോര്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ വൈശാഖ റിലീസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X