»   » തരികിടകളുമായി ഹരിഹര്‍നഗറിലെ പൂവാലന്‍മാര്‍ വീണ്ടും

തരികിടകളുമായി ഹരിഹര്‍നഗറിലെ പൂവാലന്‍മാര്‍ വീണ്ടും

Posted By: Staff
Subscribe to Filmibeat Malayalam

തോമസ്‌ കുട്ടീ വിട്ടോടാ.... എന്നു കേട്ടാലുറപ്പിയ്‌ക്കാം, നാല്‍വര്‍ കൂട്ടം എന്തെങ്കിലും ഗുലുമാലില്‍ ചെന്ന്‌ ചാടിയെന്ന്‌. മാത്രമല്ല ആ ഒറ്റ നമ്പര്‍ മതി മലയാളിയുടെ മനസ്സില്‍ ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറന്നെത്താന്‍. വര്‍ഷങ്ങള്‍ പലത്‌ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ ഇന്നും ഇവര്‍ അയല്‍പക്കത്തെ വായിനോക്കി പയ്യന്‍മാര്‍ തന്നെ.

മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍ കുട്ടി, തോമസ്സ്‌ കുട്ടി ഇവര്‍ ഇന്‍ഹരിഹര്‍ നഗറിലെ വായിനോക്കി നാല്‍വര്‍ കൂട്ടം. പെണ്ണ്‌ ഇവരുടെ മെയിന്‍ വീക്ക്‌നെസ്സ്‌! ആ കൂട്ടുകെട്ടിന്റെ മുഖമുദ്രയും ഇത്‌ തന്നെ. ഹരിഹര്‍ നഗറിലെ പുതിയ താമസക്കാരിയായെത്തിയ മായയെന്ന സുന്ദരിക്കൊച്ചിനെ വളയ്‌ക്കാന്‍ വേണ്ടി ഒപ്പിച്ച ചില തരികിടകള്‍ വലിയ പുലിവാലായി മാറുന്നു. ഇതായിരുന്നു 1991ല്‍ സിദ്ദിഖ്‌ ലാല്‍ കൂട്ടുകെട്ടിലിറങ്ങി മെഗാ ഹിറ്റായി മാറിയ ഇന്‍ഹരിഹര്‍ നഗറിന്റെ കഥ.

റാംജിറാവുവിന്റെ വന്‍വിജയത്തിന്‌ ശേഷം ഇരട്ട സംവിധായകരുടെ രണ്ടാമത്തെ സംരഭമായിരുന്നു ഹരിഹര്‍നഗര്‍. ആദ്യ ചിത്രം വെറുമൊരു ഭാഗ്യം മാത്രമായിരുന്നില്ല എന്ന്‌ തെളിയിക്കേണ്ട സാഹചര്യത്തിലാണ്‌ സിദ്ദിഖും ലാലും ചേര്‍ന്ന്‌ ഇന്‍ഹരിഹര്‍ നഗര്‍ ഒരുക്കിയത്‌. ആ വര്‍ഷത്തെ പണം വാരിപ്പടമായി മാറിയ ഇന്‍ഹരിഹര്‍ നഗര്‍ മലയാള സിനിമയില്‍ പുതിയൊരു ട്രെന്‍ഡിന്‌ തന്നെ തുടക്കമിട്ടു.

കാലം സിദ്ദിഖ്‌ ലാല്‍ കൂട്ടുകെട്ടില്‍ മാറ്റം വരുത്തി. ഉറ്റ സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ സിദ്ദിഖും ലാലും വേര്‍പിരിഞ്ഞു. സിദ്ദിഖ്‌ സംവിധാനത്തില്‍ തന്നെ തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ ടുഹരിഹര്‍ നഗറിലൂടെ ലാല്‍ സ്വതന്ത്രനായി രചനയും സംവിധാനവും നിര്‍വഹിച്ച്‌ പുതിയൊരങ്കത്തിനിറങ്ങുകയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam