»   » അനൂപ്‌ മേനോന്‍ - ജയസൂര്യ കോമ്പിനേഷന്‍

അനൂപ്‌ മേനോന്‍ - ജയസൂര്യ കോമ്പിനേഷന്‍

Posted By:
Subscribe to Filmibeat Malayalam

വിജയ സിനിമകളുടെ പുതിയ പതിപ്പുകള്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ അനൂപ്‌ മേനോനും ജയസൂര്യയും കെട്ടുറപ്പുള്ള നായകന്‍മാരാകുന്നു. കോക്ടെയിലും, ബ്യൂട്ടിഫുളും, ട്രിവാന്‍ഡ്രം ലോഡ്‌ജും കടന്ന്‌ രാജീവ്‌ നാഥിന്റെ ഡേവിഡ്‌ ആന്റ്‌ ഗോലിയാത്തിലാണ്‌ ഇവരിപ്പോള്‍ അഭിനയിച്ചുകൊണ്ടിരുക്കുന്നത്‌.

സിനിമയ്‌ക്കു പുറത്തും നല്ല കൂട്ടായ താരങ്ങള്‍ സിനിമയ്‌ക്കുള്ളില്‍ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്‌. ആ കൂട്ടായ്‌മയിലൂടെ വ്യത്യസ്‌തമായ വേഷങ്ങള്‍ ജയസൂര്യയെ തേടിയെത്തുന്നു എന്നതും ശ്രദ്ധേയമാണ്‌. രാജീവ്‌നാഥ്‌ അനൂപ്‌ മേനോന്‍ കൂട്ട്‌കെട്ട്‌ പകല്‍ നക്ഷത്രങ്ങളില്‍ തുടങ്ങിയതാണ്‌.

ഇത്തവണ രണ്ട്‌ ബൈബിള്‍ കഥാപാത്രങ്ങളുമായാണ്‌ ഇവര്‍ യോജിക്കുന്നത്‌. ഒരു വ്യക്തി ഒരേസമയം ശക്തിമാനും ദുര്‍ബലനുമാണ്‌. ഭയം എന്ന അടിസ്ഥാന വികാരത്തിന്റെ ഏറ്റകുറച്ചില്‍, അവ സൃഷ്ടിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും മരണത്തിലൊടുങ്ങുന്ന ജീവിതാസക്തിയില്‍ സ്വന്തം ജന്മം കൊണ്ട്‌ എന്ത്‌ നേട്ടം എന്ന പുനര്‍വിചിന്തനത്തിനുപോലും അവസരം കിട്ടിയയെന്നുവരില്ല.

കുടുംബത്തിനും സമൂഹത്തിനും ബാദ്ധ്യതയാവും വിധം ജീവിച്ച്‌ ജരാനരബാധിച്ച്‌ മരണം മുന്നില്‍ കാണുമ്പോഴാണ്‌ തിരുത്താന്‍ കഴിയാത്ത വിധം പിന്നിട്ടു പോന്ന വഴികള്‍ പലരും തിരിച്ചറിയുന്നത്‌.

രണ്ടു വ്യക്തികളുടെ ജീവിതത്തിന്റെ നാള്‍ വഴികളാണ്‌ നാട്ടുമ്പുറത്തിന്റെ പാശ്ചാത്തലത്തില്‍ നന്മതിന്മകള്‍ വിചാരണചെയ്‌തു കൊണ്ട്‌ ഡേവിഡ്‌ ആന്റ്‌ ഗോലിയാത്ത്‌ പറയുന്നത്‌. വ്യത്യസ്‌തമായ സിനിമകളിലൂടെ ശ്രദ്ധേയനായ രാജീവ്‌ നാഥ്‌ ചെറിയ ഇടവേളയ്‌ക്കു ശേഷമാണ്‌ വീണ്ടും പുതിയ ചിത്രവുമായെത്തുന്നത്‌.

ഛായ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ്‌ മേനോന്‍ രചിക്കുന്നു. അനൂപ്‌ മേനോന്‍ തിരക്കഥകള്‍ മലയാളത്തില്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. അനൂപ്‌ മേനോന്റെ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ ഇപ്പോള്‍ തിയറ്ററില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്‌.

ചിത്രത്തിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത്‌ ജിത്തു ദാമോദറാണ്‌. എഡിറ്റിംഗ്‌ സിയാന്‍, കല അര്‍ക്കന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലിന്റണ്‍ പെരേര, സംഗീതം രതീഷ്‌ വേഗ.

English summary
Anoop Menon and Jayasurya forms a successful combination in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam