»   » ബാഹുബലിയില്‍ അച്ഛനെയോ മകനെയോ ഏറെ ഇഷ്ടം??? പ്രേക്ഷകര്‍ക്കും പ്രഭാസിനും ഒരേ ഉത്തരം!!!

ബാഹുബലിയില്‍ അച്ഛനെയോ മകനെയോ ഏറെ ഇഷ്ടം??? പ്രേക്ഷകര്‍ക്കും പ്രഭാസിനും ഒരേ ഉത്തരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ചിത്രമാണ് ബാഹുബലി. നാല് വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവില്‍ രണ്ട് ഭാഗങ്ങളായിട്ടാണ് ബാഹുബലി പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കായിരുന്നു ബാഹുബലി നടന്ന് കയറിയത്.

അമരേന്ദ്ര ബാഹുബലിയുടേയും മകന്‍ മഹേന്ദ്ര ബാഹുബലിയുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു ബാഹുബലി. ആദ്യ ഭാഗത്തില്‍ മകന്‍ മഹേന്ദ്ര ബാഹുബലിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാം ഭാഗം പറഞ്ഞത് അമരേന്ദ്ര ബാഹുബലിയുടെ കഥയായിരുന്നു. ഇതില്‍ പ്രേക്ഷകര്‍ക്കും ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിനും തങ്ങളുടെ ഇഷ്ട കഥാപാത്രം ഒന്ന് തന്നെ.

ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറയെ. ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലുമുള്ള കഥാപാത്രങ്ങളെ താരതമ്യം ചെയ്തായിരുന്നു ചര്‍ച്ചകള്‍.

ചിത്രത്തിലെ നായക കഥാപാത്രങ്ങളായ അമരേന്ദ്ര ബാഹുബലിയോ മഹേന്ദ്ര ബാഹുബലിയോ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതെന്ന് ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂരിഭാഗം പ്രേക്ഷകരും മകനേക്കാള്‍ അച്ഛന്‍ അമരേന്ദ്ര ബാഹുബലിയുടെ ആരാധകരാണ്.

താന്‍ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പ്രഭാസിനുമുണ്ട്. മകനേക്കാള്‍ അച്ഛനെയാണ് പ്രഭാസിനും ഇഷ്ടം. സിനിമയില്‍ അമരേന്ദ്ര ബാഹുബലി കൊല്ലപ്പെട്ടുകയും മകന്‍ മഹേന്ദ്ര ബാഹുബലി അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യുകയുമാണ്.

പിതാവിനെ വധിച്ച വില്ലനെ കൊലപ്പെടുത്തുന്ന നായകനായ മകനേക്കാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായത് വാക്കിനും ധര്‍മത്തിനും വില കല്‍പിക്കുന്ന ധീരനായ, ബുദ്ധിമാനായ അമരേന്ദ്ര ബാഹുബലിയെയാണ്. ആദ്യ ഭാഗത്തേക്കാള്‍ സ്‌ക്രീന്‍ സ്‌പെയ്‌സാണ് രണ്ടാം ഭാഗത്തില്‍ അമരേന്ദ്ര ബാഹുബലിക്ക് ലഭിച്ചത്.

പോരാട്ടങ്ങളിലൂടെ സഞ്ചരിച്ച ജീവിതമാണ് അമരേന്ദ്ര ബാഹുബലിയുടേത്. രണ്ടാം ഭാഗത്തില്‍ ആ കഥാപാത്രത്തിന്റെ ആഴം തിരിച്ചറിയാം. എന്നാല്‍ മഹേന്ദ്ര ബാഹുബലി അച്ഛന്റെ നിഴലാണ്. അതുകൊണ്ട് തന്നെ തനിക്കേറെ പ്രിയങ്കരം അമരേന്ദ്ര ബാഹുബലി തന്നെയാണെന്ന് പ്രഭാസ് പറയുന്നു.

രണ്ടാം ഭാഗം അതിമനോഹരമാക്കുന്നതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പകല്‍ മുഴുവന്‍ ഷൂട്ടിംഗും രാത്രിയില്‍ പാട്ട്, ഫൈറ്റ് സീനുകളുടെ പ്രാക്ടീസുമായിരുന്നു. മിക്ക രാത്രികളിലും സെറ്റില്‍ തന്നെയായിരുന്നു ഉറക്കം. എല്ലാം നല്ലതിന് വേണ്ടിയായിരുന്നെന്ന് രാജമൗലി പറയുമായിരുന്നു. അതായിരുന്നു ഏറ്റവും വലിയ പ്രോത്സാഹനമെന്നും പ്രഭാസ് പറയുന്നു.

English summary
Bahubali actor Prabhas and audience like Amarendra Bahubali than Mahendra Bahubali. Mahendra is only the shadow of his father Amarendra Bahubali, says Prabhas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam