»   » ബാലചന്ദ്ര മേനോന്‍ തിരിച്ചെത്തുന്നു

ബാലചന്ദ്ര മേനോന്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Balachandra Menon
മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം ബാലചന്ദ്രമേനോന്‍ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ് ബഡി എന്ന ചിത്രത്തിലൂടെ. ഗ്രീനി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അഗസ്‌റിന്‍ ജാക്‌സണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഡി.ജി.പി ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ശക്തമായ കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടതാരമായ ബാലചന്ദ്രമേനോനെത്തുന്നു.

നവാഗതനായ രാജ് പ്രഭാവതി മേനോന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. മേനോന്‍മാരുടെ കൂട്ടായ്മയില്‍ രൂപപ്പെടുന്ന ബഡിയില്‍ ബാബുആന്റണി ഛന്ദര്‍സിംഗ് എന്ന സിക്കുകാരന്റെ ഗെറ്റപ്പിലും വജ്രം സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മിഥുന്‍ മുരളി വിഷ്ണു എന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായും വേഷമിടുന്നു.

സമ്പന്നനാണ് മാണിക്കുഞ്ഞ് താടിക്കാരന്‍, സദാപ്രസാദവാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന മാണിക്കുഞ്ഞിന് ഓരോസമയത്ത് ഓരോ തോന്നലുകളാണ്, ഓരോ സംരംഭങ്ങള്‍ തുടങ്ങിവെക്കുന്നതും ഒഴിവാക്കുന്നതുമൊക്കെ ഈ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലാണ്.ഒന്നില്‍ നിന്ന് ഒന്നിലേക്ക് മാറി മാറി ചേക്കേറുന്ന ഇയാള്‍ക്ക് മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ ദൃഢസൗഹൃദങ്ങള്‍.

ജീവിതത്തിന്റെ ഒഴുക്കിനിടയില്‍ ഇയാളുടെ സൗഹൃദവലയില്‍ ഉള്‍പ്പട്ടവരാണ് റിട്ടയേര്‍ഡ് ഡി.ജി.പി ശങ്കരന്‍ നമ്പൂതിരിപ്പാട്, തോക്കിനെ പ്രണയിക്കുന്ന ഛന്ദര്‍സിംഗ്, ചലച്ചിത്ര സംവിധായകനാവുക എന്ന സ്വപ്നം സൂക്ഷിക്കുന്ന ബിജു പട്ടാമ്പി, പാചകക്കാരന്‍ കുരിശ് എന്നിവര്‍. ഏറ്റവും ഒടുവിലായി ഈ സൗഹൃദകൂട്ടിലേക്ക് ചേക്കേറുന്നത് പതിനേഴുകാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി വിഷ്ണുവാണ്.

ഊട്ടിയിലെ മഞ്ഞില്‍ കുളിരില്‍ ഏതന്‍സ് എന്ന ബംഗ്‌ളാവിലാണ് ഈ സൗഹൃദത്തിന്റെ ആഘോഷങ്ങള്‍. പഠിക്കാനെത്തിയ വിഷ്ണുവിന്റെ വരവോടുകൂടിയാണ് ഏതന്‍സില്‍ പുതിയ ആവേശത്തിനുതുടക്കം കുറിക്കുന്നത്. മാണിക്കുഞ്ഞായി അനൂപ് മേനോന്‍ അഭിനയിക്കുന്ന ബഡിയില്‍ ആദി, നീരജ്മാധവ്, ആഷ ശരത്, ഭൂമിക ചൌള, സ്വര്‍ണ്ണ തോമസ്, ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്‍. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, അനൂപ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് നവനീത് സുന്ദര്‍ ഈണം നല്‍കുന്നു. പ്രകാശ് കുട്ടിയാണ് ഛായാഗ്രാഹകന്‍.

വിയന്ന, ഊട്ടി, മുംബൈ, ദേശമംഗലം എന്നിവിടങ്ങളിലാണ് പ്രധാനലൊക്കേഷനുകള്‍. യുടിവി റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും.

English summary
Balachandra Menon is making his comeback in the role of DGP Sankaran Namboothirippad through 'Buddy' directed and penned by debutante Raj Prabhavati Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X