കുഞ്ചാക്കോ ബോബനും നൈല ഉഷയും നായികാനായകന്‍മാരായെത്തുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് തിയേറ്ററുകളിലേക്ക്. കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടര്‍ ബ്രോയും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പേരില്‍ തുടങ്ങും അദ്ദേഹത്തിന്റെ സിനിമകളുടെ വ്യത്യസ്ത. പ്രമേയത്തിന്റെ കാര്യത്തിലും അവതരണത്തിലും മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമ സഞ്ചരിക്കുന്നത്.
റേറ്റിങ്ങില്‍ തളരുന്നതല്ല ഡബ്ലുസിസി, മഞ്ജു വാര്യര്‍ എങ്ങും പോയിട്ടില്ല, എല്ലാം വ്യാജപ്രചാരണം!
നോര്‍ത്ത് 24 കാതം, സപത്മശ്രീ തസ്‌കര, ലോഡ് ലിവിങ്‌സറ്റണ്‍ 7000 കണ്ടി, ഈ ചിത്രങ്ങളിലൂടെയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. പുതുമകളുടെ സംവിധായകനൊപ്പം കളക്ടര്‍ ബ്രോയും കൂടി ചേര്‍ന്നാല്‍ എങ്ങനെയിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോഹിതദാസ് ചിത്രമായ കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്കയെ സിനിമ കണ്ടവരാരും മറന്നുകാണാനിടയില്ല. അതേ കഥാപാത്രമായി ചാക്കോച്ചന്‍ വീണ്ടും എത്തുകയാണ്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. മാര്‍സ് എന്റര്‍ടൈയിന്‍മെന്‍സിന്റെ ബാനറില്‍ സംവിധായകനും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.