»   » പേരിലെ കൗതുകം മാത്രമല്ല, ഈ.മ.യൗ. കാണാന്‍ കാരണങ്ങള്‍ ഏറെ! നിരാശപ്പെടുത്തില്ല...

പേരിലെ കൗതുകം മാത്രമല്ല, ഈ.മ.യൗ. കാണാന്‍ കാരണങ്ങള്‍ ഏറെ! നിരാശപ്പെടുത്തില്ല...

Posted By:
Subscribe to Filmibeat Malayalam

എണ്‍പതിലധികം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ലിജോ ജോസ് പല്ലിശേരി വീണ്ടും എത്തുകയാണ്. ഈ വര്‍ഷം തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോള്‍ ഒരിക്കല്‍കൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ലിജോ ആഗ്രഹിക്കുന്നില്ല.

അബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ദിലീപ് ഓണ്‍ലൈനും! പക്ഷെ നിസാരമാക്കി കളഞ്ഞു...

അച്ഛന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മകന് അബി നല്‍കിയ ഉപദേശം! എല്ലാവര്‍ക്കും ഒരു പാഠമാണത്!

പേരില്‍ തന്നെ കൗതുകം നിറച്ചാണ് ലിജോയുടെ പുതിയ ചിത്രം എത്തുന്നത്. ഈ മ യൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. കൊച്ചി പിവിആറില്‍ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയവര്‍ക്കെല്ലാം ചിത്രത്തേക്കുറിച്ച് മികച്ച അിഭിപ്രായമാണ്.

പ്രതീക്ഷകള്‍ ഏറെ

ഡബിള്‍ ബാരല്‍ എന്ന പരാജയ ചിത്രത്തിന് ശേഷം ഇറങ്ങിയ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥില്‍ ഞെട്ടിക്കുകയായിരുന്നു ലിജോ ജോസ് പല്ലിശേരി. ഈ മ യൗവിലും അത് ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പ്രിവ്യു ഷോ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. ഇത് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

വിനായകന്‍

കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന വിനായകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു. സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത ഗംഗ എന്ന കഥാപാത്രത്തേക്കാള്‍ മികച്ചതായിരിക്കും ഈ മ യൗവിലെ കഥാപാത്രം എന്നാണ് വിലയിരുത്തുന്നത്.

ചെമ്പന്‍ വിനോദ്

ചെമ്പന്‍ വിനോദ് ജോസ് എന്ന നടനെ മലയാളത്തിന് സമ്മാനിച്ചത് ലിജോ ജോസ് പല്ലിശേരിയാണ്. തന്റെ കരിയറില്‍ എടുത്ത് പറയാന്‍ നിരവധി കഥാപത്രങ്ങളെ അവതരിപ്പിച്ചെങ്കിലും അവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതും കരിയറിലെ മികച്ച പ്രകടനവുമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അഭിപ്രായം.

കഥയാണ് താരം

അങ്കമാലി ഡറീസിന് കൊഴുപ്പേകിയിരുന്നത് പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതമായിരുന്നെങ്കില്‍ ഈ മ യൗവില്‍ കഥയ്ക്കും സിനിമയുടെ മേക്കിംഗിനുമാണ് ലിജോ ജോസ് പല്ലിശേരി പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൈറ്റില്‍ ക്രെഡിറ്റ് സോംങ് മാത്രമാണുള്ളത്. പശ്ചാത്തല സംഗീതത്തിനും കാര്യമായ പ്രാധാന്യമില്ല.

പതിനെട്ട് ദിവസങ്ങള്‍

പതിനെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ദേശീയ പുരസ്‌കാരം നേടിയ പിഎഫ് മാത്യൂസാണ് ഈ മ യൗവിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരിക്കഥാകൃത്ത് എന്ന നിലയില്‍ തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

English summary
Ee Ma Yau getting good response after the preview show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X