twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന്‌ സിനിമകള്‍ ചേര്‍ന്ന്‌ എന്റെ സിനിമ

    By Ravi Nath
    |

    Mukesh
    പുരാണത്തിലെ ദുര്യോധനന്‍, വടക്കന്‍ പാട്ടിലെ കഥാപാത്രം, ഏറ്റവും പുതിയ സമൂഹത്തിലെ രാഷ്ട്രീയക്കാരന്റെ വേഷം, ഇങ്ങനെ മൂന്ന്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ ഒരേ സിനിമയില്‍ മൂന്ന്‌ സിനിമകളിലായി പ്രത്യക്ഷപ്പെടുകയാണ്‌ മുകേഷ്‌. സിനിമ എന്ന ആരേയും ആകര്‍ഷിക്കുന്ന വര്‍ണ്ണലോകത്തെ നിറം കെട്ടുപോയ ചില യഥാര്‍ത്ഥ്യങ്ങളെയാണ്‌ എന്റെ സിനിമ തുറന്നുവെക്കുന്നത്‌.

    കര്‍മ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ വിനീഷ്‌ കെകെ നിര്‍മ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്‌ ജയന്‍ പൊതുവാളാണ്‌. സീരിയല്‍ നടനായിരുന്ന ദേവരാജന്‍ സിനിമയോടുള്ള കമ്പം മൂത്താണ്‌ നടനായി എത്തുന്നത്‌.

    ഇതിഹാസ കഥാപാത്രമായ ദുര്യോധനന്‍ രാജാവായിട്ടും ചതിപ്രയോഗത്തിലൂടെ യുദ്ധത്തില്‍ തോറ്റ്‌ കീഴടങ്ങാന്‍ വിധിക്കപ്പെടുകയായിരുന്നു. തനിക്കു കിട്ടിയ രാജ്യത്തിന്‌ പുതിയ അവകാശികളെത്തുന്നത്‌ ആര്‍ക്കായാലും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്‌. തന്റേടിയായ ദുര്യോധനനും അതുതന്നെയേ ചെയ്‌തുള്ളൂ.

    കൃഷ്‌ണനെ കൂട്ടുപിടിച്ച്‌ യുദ്ധത്തില്‍ വിജയിച്ച പഞ്ചപാണ്ഡവര്‍ യശസ്വികളാവുകയും, ദുര്യോധനന്‍ ദുഷ്ട കഥാപാത്രമായി മാറുകയും ചെയ്യുകയാണുണ്ടായത്‌. പുതിയ കാലത്ത്‌ സദ്ദാം ഹുസൈനും ഗദ്ദാഫിയുമൊക്കെ ദുര്യോധനന്റെ വേഷപകര്‍ച്ചകളാണെന്ന്‌ കൂടി സ്ഥാപിക്കപ്പെടുന്നു.

    രാഷ്ട്രീയക്കാരനാണ്‌ മറ്റൊരു കഥാപാത്രം. സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ അയാള്‍ ഒതുങ്ങി പോയത്‌ ഒരു വീഴ്‌ചയെ തുടര്‍ന്നാണ്‌. ഒറ്റപ്പെട്ടുപോയ അയാള്‍ക്ക്‌ തുണയാവുന്നത്‌ ഭാര്യ മാത്രമാണ്‌. പഴയ സഹപ്രവര്‍ത്തകര്‍ നിസ്സഹയായ ഭാര്യയെ മാനസീകവും ശാരീരികവുമായ്‌ പീഡിപ്പിക്കുന്നതിനു കൂടി അയാള്‍ക്ക്‌ സാക്ഷ്യം വഹിക്കേണ്ടി വരുന്നു.

    മൂന്നാമത്തെ സിനിമയില്‍ വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലകളാണ്‌ വിവക്ഷ. വടക്കന്‍ പാട്ടിലെ പണക്കിഴി വാങ്ങി ഒരു ബന്ധവുമില്ലാത്ത ആളെ കൊല്ലാന്‍ വിധിക്കപ്പെട്ട പുതിയ ചെറുപ്പക്കാരന്റെ കഥയാണ്‌ പ്രമേയം. ഇങ്ങനെ വ്യത്യസ്‌തമായ സിനിമകള്‍ കൊണ്ട്‌ തീര്‍ക്കുന്ന സിനിമയാണ്‌ എന്റെ സിനിമ.

    ജഗദീഷ്‌, ഭീമന്‍ രഘു, ഇര്‍ഷാദ്‌, ഇന്ദ്രന്‍സ,്‌ ശിവജി ഗുരുവായൂര്‍, സലിം ബാവ, അരുണ്‍, ലക്ഷ്‌മി ശര്‍മ്മ, വൈഗ, ധന്യ മേരി വര്‍ഗ്ഗീസ്‌, സീനത്ത്‌, സരയു, ശാന്തകുമാരി, രമാദേവി എന്നിവര്‍ വേഷമിടുന്നു. നാടക പ്രവര്‍ത്തകനായ ആര്‍ നന്ദകുമാറാണ്‌ രചന. ഛായാഗ്രഹണം ശശി രാമകൃഷ്‌ണന്‍. കല സജിത്‌ മുണ്ടയാട്‌, ചമയം പട്ടണം റഷീദ്‌, വസ്‌ത്രാലങ്കാരം സജി കുന്ദംകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിപട്ടിക്കര.

    English summary
    Ente Cinema is a movie in which Mukesh appears in three different characters in three different movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X