For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഇങ്ങനെ ചെയ്യേണ്ടായിരുന്നു! മാമാങ്കത്തിലെ സര്‍പ്രൈസ് പുറത്തായതില്‍ നിരാശ! കുറിപ്പ് വൈറല്‍!

  |

  മമ്മൂട്ടിയുടെ മാമാങ്കത്തിലെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് താരമെത്തുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതേക്കുറിച്ചുള്ള ചിത്രങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. നവംബര്‍ ലക്കം വനിതയുടെ കവര്‍ഗേളായാണ് സ്‌ത്രൈണ സ്വഭാവത്തിലുള്ള ക്യാരക്ടറിന്റെ ലുക്ക് പുറത്തുവന്നത്. പെണ്ണഴകില്‍ മമ്മൂട്ടിയെന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയും ചിത്രം പങ്കുവെച്ചിരുന്നു. കഥപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മെഗാസ്റ്റാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും മാമാങ്കത്തിലെ സവിശേഷതകളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് പുതിയ ഫോട്ടോയെത്തിയത്.

  എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടുന്ന ചിത്രമായി മാമാങ്കം മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് പേരില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. റിലീസിന് മുന്നോടിയായി അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് പുതിയ ഫോട്ടോയെത്തിയത്. ഈ സസ്‌പെന്‍സ് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ജിഷ്ണു ഗിരിജ ശേഖര്‍. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു ഫോട്ടോ മാമാങ്കത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുകയുണ്ടായി. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ചിലതൊക്കെ മുൻവിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്ക്രീനിൽ കാണുമ്പോഴാകും ഭംഗി. അതാകും മികച്ച ആസ്വാദനം.. അത് തിരിച്ചറിഞ് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്ന നിര്‍മ്മാതാവ് ചിത്രം പുറത്തുവിട്ടതിലെ യുക്തി ഹൈപ്പ് ആണെന്ന് തോന്നുന്നുയെന്ന് പറഞ്ഞായിരുന്നു ജിഷ്ണു ഗിരിജ ശേഖര്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

  എങ്കിൽ അവർ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ആ ചിത്രത്തിലൂടെ...

  പക്ഷെ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേൽ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. കുറച്ചുകൂടി പക്വത ആകാമായിരുന്നു.. ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ. അയാളുടെ സിനിമയിലെ സർപ്രൈസുകൾക്ക് അയാൾ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഒരു പാഠപുസ്തകമാണ്.അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകർ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്.

  മറച്ചുവെക്കേണ്ടവ മറച്ച് വെക്കുന്നത് തന്നെയാണ് നല്ലത്. അതിന് ആദ്യം പ്രേക്ഷകരുടെ പള്‍സ് അറിയണം. ഈ പ്രായത്തിലും അഭിനയത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകുയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ പരിഭവക്കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ആരാധകരുള്‍പ്പടെ നിരവധി പേരാണ് കുറിപ്പ് ഷെയര്‍ ചെയ്തിട്ടുള്ളത്.

  Mammootty as a lady character for Mamangam | FilmiBeat Malayalam

  അമ്പരപ്പിക്കുന്ന ലുക്കുമായാണ് മമ്മൂട്ടി ഓരോ തവണയും എത്താറുള്ളത്. മാമാങ്കത്തിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന കാര്യവും ഇതായിരുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. മമ്മൂട്ടി മാത്രമല്ല മകനായ ദുല്‍ഖര്‍ സല്‍മാനും മരുമകളായ അമാല്‍ സൂഫിയയും മേക്കോവറിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന കണ്ടെത്തലുകളുമായും ആരാധകര്‍ എത്തിയിട്ടുണ്ട്.

  English summary
  Fans Reaction Mammootty's New Look.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X