»   » പ്രമാണിയുടെ പതനം തുടങ്ങുന്നു

പ്രമാണിയുടെ പതനം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

താഴെ കീഴ്പാടത്തിന് സമീപത്തെ ചിറ്റേടത്തുകാര പഞ്ചായത്ത് ഭരിയ്ക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ കാസ്‌ട്രോ വറീതാണ്. മാതൃകപരമായ രീതിയില്‍ പഞ്ചായത്ത് ഭരിയ്ക്കുന്ന ഈ പ്രസിഡന്റ് അത് കൊണ്ട് തന്നെ വിശ്വനാഥപണിക്കരുടെ കണ്ണിലെ കരടാണ്. വറീതിനെതിരെ പാരവെയ്ക്കാനുള്ള ശ്രമങ്ങളൊന്നു എതിരാളി വെറുതെ കളയാറില്ല.

അങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകവെയാണ് താഴെ കീഴ്പ്പാടം പഞ്ചായത്ത് സെക്രട്ടറിയായി ചെറുപ്പക്കാരിയായ ജാനകി ചുമതലയേല്‍ക്കുന്നത്. ജാനകി പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികള്‍ ഓരോന്നായി കുത്തിപ്പൊക്കാന്‍ തുടങ്ങി. എന്നാല്‍ അതിലൊന്നും പണിക്കര്‍ കുലുങ്ങിയില്ല. അയാള്‍ മറുതന്ത്രങ്ങള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിനിടെ മറ്റൊരാള്‍ കൂടി പഞ്ചായത്തിലെത്തുന്നു. ചെറുപ്പക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബേബി സാമുവല്‍. ഇവര്‍ രണ്ട് പേരും ലക്ഷ്യമിട്ടത് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റിനെയായിരുന്നു. മമ്മൂട്ടി ഒരേ സമയം നായകനും വില്ലനുമാകുന്ന വിശ്വനാഥ പണിക്കരുടെ പതനം അവിടെ ആരംഭിയ്ക്കുകയാണ്.

ജാനകിയായി സ്‌നേഹയെത്തുമ്പോള്‍ ബേബി സാമുവലായി അഭിനയിക്കുന്നത് സംവിധായകന്‍ ഫാസിലന്റെ പുത്രനും കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഷാനു (ഫഹദ് ഫാസില്‍)വാണ്. ചിത്രത്തില്‍ തമിഴ് നടന്‍ പ്രഭുവും അഭിനയിക്കുന്നുണ്ട്്. മമ്മൂട്ടിയ്‌ക്കൊപ്പം ഇതാദ്യമാണെങ്കിലും പ്രഭുവിന്റെ അഞ്ചാമത്തെ മലയാള ചിത്രമാണിത്. മമ്മൂട്ടി സാര്‍ വിളിച്ചു ഞാന്‍ വന്നു. ചെറിയൊരു വേഷത്തില്‍ പ്രമാണിയിലെത്തിയതിനെപ്പറ്റി പ്രഭു പറയുന്നതിങ്ങനെയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് നടി ലക്ഷ്മിയും പ്രമാണിയിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്നുണ്ട്. ചിത്രത്തില്‍ റോസി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിയ്ക്കുന്നത്. ഇവര്‍ക്ക് പുറമെ

ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി, സുരേഷ് കൃഷ്ണ, സിദ്ദിഖ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, പി ശ്രീകുമാര്‍, ബാബുരാജ്, സായ്കുമാര്‍, സ്‌നേഹ, ശ്രീലത, ലക്ഷ്മിപ്രിയ, പ്രിയങ്ക എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രമാണി വിഷുവിന് തിയറ്ററുകളിലെത്തിയ്ക്കാനാണ് അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നത്.
മുന്‍ പേജില്‍
പ്രമാണങ്ങളുള്ളവന്‍ പ്രമാണി!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam