»   » കടല്‍ സിനിമയാകുമ്പോള്‍ സംഗീതം കടലിനക്കരെ നിന്നും

കടല്‍ സിനിമയാകുമ്പോള്‍ സംഗീതം കടലിനക്കരെ നിന്നും

Posted By:
Subscribe to Filmibeat Malayalam
വിഖ്യാത ക്ലാസിക്ക്‌ ചിത്രങ്ങളിലൂടെ ലോകപ്രശസ്‌തനായ കിസ്ലോസ്‌ക്കിയുടെ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച സ്‌ബിഗ്‌ന്യൂ െ്രെപസ്‌നര്‍ മലയാള സിനിമയിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ ഗാഥ എന്ന ചിത്രത്തിലൂടെയാണ്‌ ഈ വിശ്വപ്രസിദ്ധ സംഗീതഞ്‌ജന്‍ മലയാളസിനിമയുടെ ഭാഗമാവുന്നത്‌.

മലയാളത്തിന്റെ ചെറുകഥാകാരന്‍ ടി പദ്‌മനാഭന്റെ പ്രസിദ്ധമായ കടല്‍ എന്ന കഥയാണ്‌ ഷാജി എന്‍ കരുണ്‍ ഗാഥ എന്ന പേരില്‍ ചലച്ചിത്രമാക്കുന്നത്‌. സംഗീത പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കും ഗാഥ. ഇന്തോ, ഫ്രഞ്ച്‌, പോളിഷ്‌ സംയുക്തസംരംഭമായി നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കേരളവും വടക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായിരിക്കും.

പോളണ്ടുകാരനായ െ്രെപസ്‌നര്‍ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്‌. പുരാതനമായ ഭാരതീയ സംഗീതത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമായിരിക്കും ഈ വിശ്രുത കലാകാരന്റെ പ്രധാനലക്ഷ്യം. ചെറുകഥാരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കടല്‍ സിനിമയാകുന്നു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായെങ്കിലും ഇപ്പോഴാണ്‌ അനുകൂലമായനീക്കങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്‌.

കഥകളിയെ ആധികാരികമായി പ്രതിപാദിച്ചുകൊണ്ട്‌ ഷാജി എന്‍ കരുണ്‍ ചെയ്‌ത വാനപ്രസ്ഥം വിദേശങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമയാണ്‌. മോഹന്‍ലാല്‍ നിര്‍മ്മിക്കുകയും നായക വേഷത്തില്‍ അഭിനയിക്കുകയും ചെയ്‌ത വാനപ്രസ്ഥത്തിന്റെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്‌ ലോകപ്രശസ്‌ത സംവിധായകന്‍ ഗൊദാര്‍ദിന്റെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു.

അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രതിബന്ധതയാര്‍ന്ന ശൈലിയോട്‌ മലയാളത്തിന്റെ ബഡ്‌ജറ്റ്‌ ഒത്തുപോകാതെ വന്നതിനെ തുടര്‍ന്നാണ്‌ സംഗീത്‌ ശിവന്‍ ക്യാമറയ്‌ക്കുപിന്നിലെത്തിയത്‌. വിശ്വസിനിമയിലെ കലാകാരന്‍മാരെ മലയാളത്തിനു പരിചയപ്പെടുത്തുന്ന ഷാജി എന്‍ കരുണിന്റെ ശ്രമം ശ്ലാഘനീയമാണ്‌.

English summary
T Padmanabhan's famous short story Kadal is going to be a movied under the direction of Shaji N Karun. Mohanlal is actimg in the leading role
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam