twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കസ് കൂടാരങ്ങളിലെ നൊമ്പരവുമായി ജോക്കര്‍

    By Super
    |

    സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതനൊമ്പരങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആവിഷ്കരിക്കുന്ന ചിത്രമാണ് ജോക്കര്‍. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീപും മന്യയും പ്രധാനവേഷമിടുന്നു. നിഷാന്ത് സാഗറാണ് മറ്റൊരു പ്രമുഖ താരം.

    ഒരിക്കല്‍ വളരെ പ്രശസ്തമായിരുന്ന സര്‍ക്കസ് കമ്പനിയാണ് റോയല്‍ സര്‍ക്കസ്. മുമ്പ് മറ്റൊരു സര്‍ക്കസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന കുറെ കൂട്ടുകാര്‍ ചേര്‍ന്ന രൂപീകരിച്ച കമ്പനിയാണ് റോയല്‍ സര്‍ക്കസ്. കമ്പനിയുടെ പ്രതാപകാലത്താണ് ഈ സര്‍ക്കസ് കമ്പനിയില്‍ ജോക്കര്‍ ബാബു ജനിക്കുന്നതും പിന്നീട് വളരെയേറെ പ്രശസ്തനായിത്തീരുന്നതും.

    എന്നാല്‍ ഇന്ന് റോയല്‍ സര്‍ക്കസ് തകര്‍ച്ചയുടെ പാതയിലാണ്. ജീവിതത്തിന്റെ അനിശ്ചിതത്വം എല്ലാവരുടെ മുഖത്തു നിന്നും വായിച്ചറിയാനും സാധിക്കും. മറ്റു സര്‍ക്കസ് കമ്പനികളില്‍ നിന്ന് ഒട്ടേറെ ക്ഷണങ്ങളുണ്ടായിട്ടും റോയലിനോടുള്ള അടുപ്പം കാരണം ബാബു അവയൊന്നും സ്വീകരിച്ചതുമില്ല.

    അങ്ങനെയിരിക്കെയാണ് റോയല്‍ സര്‍ക്കസിന് പുതിയ മുതലാളി വന്നത് - ഗോവിന്ദന്‍കുട്ടി. ഗോവിന്ദന്‍കുട്ടിയുടെ കൂടെ അയാളുടെ സുന്ദരിയായ മകളും ഉണ്ടായിരുന്നു - കമല. കമല സര്‍ക്കസ് കൂടാരത്തിലെത്തിയതോടെ ബാബുവിന്റെ ജീവിതവും മാറി മറിഞ്ഞു. ആയിടയ്ക്കാണ് സുധീര്‍ എന്ന ചെറുപ്പക്കാരന്‍ റോയല്‍ സര്‍ക്കസിലെത്തുന്നത്. മിക്കവാറും എല്ലാ വിദ്യകളും അറിയാവുന്ന സുധീര്‍ പെട്ടെന്നു തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. കൂടെ ബാബുവിന്റെയും കമലയുടെയും ബന്ധത്തില്‍ വിള്ളലും വരുത്തി.

    ദിലീപാണ് ജോക്കര്‍ ബാബുവിനെ അവതരിപ്പിക്കുന്നത്. കമലയായി പുതുമുഖം മന്യ വരുന്നു. നിഷാന്ത് സാഗറാണ് സുധീര്‍. പരേതനായ ബഹദൂര്‍ അബൂക്ക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖാദര്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ മാമുക്കോയ അവതരിപ്പിക്കുന്നു.

    Read more about: dileep nishanth sagar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X