»   » കളിമണ്ണ് വരുമ്പോള്‍ പ്രതിഷേധക്കാറ്റുയരുമോ?

കളിമണ്ണ് വരുമ്പോള്‍ പ്രതിഷേധക്കാറ്റുയരുമോ?

Posted By:
Subscribe to Filmibeat Malayalam

പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന വിവാദമാണ് 'കളിമണ്ണ്' എന്ന ബ്ലസ്സി ചിത്രത്തെ പ്രശസ്തമാക്കിയത്. വിവാദങ്ങളിലകപ്പെട്ടതുകൊണ്ടുതന്നെ കളിമണ്ണ് എങ്ങനെയുള്ള ചിത്രമായിരിക്കും അതില്‍ എന്തെല്ലാമുണ്ടാകുമെന്നും അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.

ബ്ലസ്സിയുടെ ചിത്രമായതുകൊണ്ടുതന്നെ കളിമണ്ണിന് മിനിമം ഗ്യാരണ്ടിയുണ്ടാകുമെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ നേരത്തേ പ്രസവചിത്രീകരണം സംബന്ധിച്ച വിവാദത്തിന് പിന്നാലെ 'തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ലെ'ന്ന പ്രസ്താവനകളുമായി രംഗത്തെത്തിയ രാഷ്ട്രീയക്കാരും സദാചാരവാദികളും ചിത്രം തടസമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിയ്ക്കുമോയെന്നകാര്യം കണ്ടറിയണം.

മറ്റൊരു ആകാംഷ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഏത് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നത് സംബന്ധിച്ചാണ്. ഐറ്റം ഗാനങ്ങള്‍ അതിരുവിട്ടാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന ഭീഷണിയുമായി നില്‍ക്കുന്ന സെന്‍സര്‍ ബോര്‍ഡ് പ്രസവം ചിത്രീകരിക്കുകയും ഗര്‍ഭിണിയുടെ നഗ്നമായ വയറ് കാണിയ്ക്കുകയും ചെയ്യുന്ന ചിത്രത്തിന് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കണ്ടുതന്നെ അറിയണം.

എന്തായാലും ഓഗസ്റ്റ് ഒന്‍പതിന് ഓണച്ചിത്രമായി കളിമണ്ണ് റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രം ചലച്ചിത്രവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലൂടെയാണ് പുരോഗമിയ്ക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും സംവിധായകന്‍ പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ടെന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ ഒരു പ്രധാനഘട്ടത്തിലാണ് പ്രിയദര്‍ശന്റെ രംഗപ്രവേശം, സംവിധായകന്റെ വേഷത്തില്‍ത്തന്നെയാണ് പ്രിയന്‍ അഭിനയിക്കുന്നത്. മറ്റൊരു പ്രത്യേകത ശ്വേതയുടെ മകള്‍ സബൈനയുടെ സാന്നിധ്യമാണ്. സബൈനയുടെ ജനനം തന്നെ സിനിമയിലേയ്ക്കാണെന്നത് സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണ്.

പതിവ് ബ്ലസിചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കളിമണ്ണ്, ഏറ്റവും പ്രധാനവ്യത്യാസം ഇതിലെ ഐറ്റം ഗാനങ്ങളുടെ സാന്നിധ്യമാണ്. ശ്വേത മേനോന്റെ മൂന്ന് ഐറ്റം നമ്പറുകളാണ് ചിത്രത്തിലുള്ളത്. ഒന്നില്‍ ശ്വേതയ്‌ക്കൊപ്പം ചുവടുവെയ്ക്കുന്നത് സുനില്‍ ഷെട്ടിയാണ്. മികവേറിയ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ എപ്പോഴും ധൈര്യം കാണിയ്ക്കുന്ന ശ്വേതയുടെ അഭിനയജീവിതത്തിലെ ശക്തമായ ഒരു കഥാപാത്രമായിരിക്കും കളിമണ്ണിലേതെന്നാണ് സൂചന. അതുപോലെതന്നെ ബിജു മേനോനും മികച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സദാചാര വാദികളുടെ മൂക്ക് ചുളിയുമോ?

ബ്ലെസ്സിയുടെ നല്ലൊരു പ്രണയ ചിത്രമാണിത്. അതോടൊപ്പം ശ്വേത മേനോന്റെ ഗര്‍ഭാവസ്ഥയെ പരിപൂര്‍ണമായും ചിത്രത്തിന്റെ ഭാഗമാക്കാന്‍ സംവിധായകന് സാധിച്ചു.

സദാചാര വാദികളുടെ മൂക്ക് ചുളിയുമോ?


പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന ആരോപണം കളിമണ്ണിനുണ്ട്. അതുകൊണ്ട് നായികയായ ശ്വേതാ മേനോനും സംവിധായകനും ഏറെ പഴികേട്ട ചിത്രം കൂടിയാണിത്.

സദാചാര വാദികളുടെ മൂക്ക് ചുളിയുമോ?

ബോളിവുഡ് താരം സുനില്‍ ഷെട്ടി ചിത്രത്തിലുണ്ട്. മൂന്ന് ഐറ്റം ഡാന്‍സുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

സദാചാര വാദികളുടെ മൂക്ക് ചുളിയുമോ?

ശ്വേതയുടെ നിറവയറില്‍ ബിജുമേനോന്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

സദാചാര വാദികളുടെ മൂക്ക് ചുളിയുമോ?

ക്യാമറയ്ക്കു മുന്നില്‍ പ്രസവിച്ച ശ്വേതാ മേനോന്‍ ഇനി പൂരപ്പറമ്പിലും പ്രസവിക്കുമോയെന്നാണ് മഹിഷാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ചോദിച്ചത്.

English summary
Director Blessy's controversial film Kalimannu to release on August 9th as Onam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam