»   » പുതുമുഖങ്ങളുടെ മറ്റൊരു പരീക്ഷണം, ഇത് വെറും 'കളി'യല്ല! ടീസര്‍ കിടുക്കി.. ഇനിയാണ് അങ്കം വെട്ട്!!

പുതുമുഖങ്ങളുടെ മറ്റൊരു പരീക്ഷണം, ഇത് വെറും 'കളി'യല്ല! ടീസര്‍ കിടുക്കി.. ഇനിയാണ് അങ്കം വെട്ട്!!

Written By:
Subscribe to Filmibeat Malayalam

പുതുമുഖങ്ങളുമായി മറ്റൊരു സിനിമ കൂടി റിലീസിനെത്താന്‍ പോവുകയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് കളി. ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ്, ഷെര്‍ലക് ഹോംസ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥ കൃത്താണ് നജീം കോയ. നജീം ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് കളി. ഫെബ്രുവരി 9 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

നിവിന്റെ ഹേയ് ജൂഡ് ദുല്‍ഖറിന്റെ പേരിലായി! ഡിക്യൂ ഡാ.. കൊന്ന് കൊല വിളിച്ച് ട്രോളന്മാര്‍! കഷ്ടം തന്നെ


kaly

മലയാള സിനിമയില്‍ നവാഗത സംവിധായകന്മാരുടെ സിനിമകളെല്ലാം വിജയിക്കുന്നു എന്നതാണ് അടുത്ത കാലങ്ങളില്‍ കണ്ട് വരുന്ന പ്രധാനപ്പെട്ട കാര്യം. ഈ പ്രതീക്ഷയോടെയാണ് നാളെ അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തുന്നത്. സമീര്‍, പാച്ച, ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെയുള്ള പുതുമുഖങ്ങളാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ബാബു രാജ്, ജോജു ജോര്‍ജ്, ഷമ്മി തിലകന്‍, സോന നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.


പിഷാരടി സംവിധായകനായാല്‍ ധര്‍മജന്‍ നിര്‍മാതാവാകും! അതിനൊരു കാരണമുണ്ടെന്ന് വ്യക്തമാക്കി ധര്‍മജന്‍!!!


സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഷെയര്‍ ചെയ്തിരുന്നു. സിനിമ കിടിലനായിരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കൊണ്ടുള്ള പ്രകടനമായിരുന്നു ട്രെയിലറില്‍ ഉണ്ടായിരുന്നത്. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ സിനിമ എന്ന പ്രത്യേകതയും കളിയ്ക്കുണ്ട്.

English summary
Kaly malayalam movie preview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam