»   » സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

Posted By:
Subscribe to Filmibeat Malayalam

തൈക്കുടം ബ്രിഡ്ജ് ഫെയിം സിദ്ധാർഥ് മേനോൻ നായകനാകുന്ന കഥ പറഞ്ഞ കഥ ഫെബ്രുവരി 9 നു തീയേറ്ററുകളിലെത്തുന്നു. റോക് സ്റ്റാർ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് എത്തുന്ന രണ്ടാമത്തെ ചിത്രമാണ് കഥ പറഞ്ഞ കഥ. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. തരുഷിയാണ് നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നത്.

katha paranja katha

പേളി മാണി തന്റെ വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തുന്നു, എന്റെ വുഡ്ബി കൂൾ മാൻ!

പാബ്ലോ സിനിമയുടെ ബാനറിൽ ബേസിൽ എബ്രഹാം, മനോജ് കുര്യാക്കോസ്, ഷിബു കുര്യാക്കോസ്, ഡോക്ടർ രാജേഷ് ബാബു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി, സസ്പെനൻസിസ് പ്രണയം എല്ലാ ചേരുവകളും ചേർന്ന ഒരു എന്റർടൈമെന്റ് ചിത്രമാണ് കഥ പറഞ്ഞ കഥ.

യൂത്ത് താരങ്ങൾ

യൂത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് കഥ പറഞ്ഞ കഥ. അതു കൊണ്ട് തന്നെ ചിത്രത്തിൽ ഒരു ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ഇതുവരെ കണ്ട യൂത്ത് ചിത്രമല്ല കഥ പറയുന്ന കഥയെന്നും ഒരുപാടു സർപ്രൈസുകൾ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്ന് അണിയറിയിൽ നിന്ന് ലഭിക്കുന്ന വിവരം.

മികച്ച പ്രതികരണം

ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബിൽ സോഷ്യൽ മീഡിയയിലും വൻ ഹിറ്റായിരുന്നു. അത് പ്രേക്ഷകരെ ആവേശത്തിലാക്കിട്ടുണ്ട്.

ട്രെയിലർ

കഥ പറഞ്ഞ കഥയുടെ ട്രെയിലർ കാണാം

പ്രേക്ഷകരുടെ പ്രിയ താരങ്ങൾ

കഥ പറഞ്ഞ കഥ തികച്ചും ഒരു യൂത്തിന്റെ ചിത്രമല്ല. പുതുമുഖ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നെങ്കിലും പ്രേക്ഷകരുടെ പ്രിയ താരങ്ങളും ചിത്രത്തിലുണ്ട്. ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, പ്രവീണ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാർഥ് മേനോൻ‌

തൈക്കുടം എന്ന മ്യൂസിക്കൽ ഗ്രൂപ്പിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സിദ്ധാർഥ്. ചെറിയ സമയം കൊണ്ട് തന്നെ യൂത്തിനിടയിൽ ഒരു ഓഡിയൻസ് സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം പാടിയ പാട്ടുകളും അഭിനയിച്ച മ്യൂസിക്കൽ ആൽബങ്ങളും വൻ ഹിറ്റായിരുന്നു.

പെട്ടന്നുണ്ടായ കഥയല്ല

‌കഥ പറഞ്ഞ കഥ പെട്ടെന്നുണ്ടായ ചിത്രമല്ല. വർഷങ്ങളുടെ അദ്ധ്വാന ഫലമാണിത്. വളരെ സമയമെടുത്തു ഡോ സിജു ജവഹാർ തിരക്കഥ എഴുതി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണിത്.

ചിത്രത്തിന്റെ പാട്ടുകൾ

ടീസറും ട്രെയിലറും പോലെ തന്നെ ചിത്രത്തിലെ പാട്ടുകളെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളൾക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗായിക സിത്താര ബാലകൃഷ്ണൻ, ജെയ്സൺ ജെ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം. വിജയ് യേശുദാസ്, സിദ്ധാർഥ് മേനോൻ, സിതാര, ഡോക്ടർ ബിനീത എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

English summary
katha paranja patha preview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam