»   » ലൈറ്റ്‌ ഗണേഷ്‌കുമാറിന്‌ ഭീഷണി ആവുമോ?

ലൈറ്റ്‌ ഗണേഷ്‌കുമാറിന്‌ ഭീഷണി ആവുമോ?

Posted By:
Subscribe to Filmibeat Malayalam
Movie
ഏറെ കാലത്തെ കഷ്ടപ്പാടുകള്‍ക്കും കയ്‌പു നിറഞ്ഞ അനുഭവങ്ങള്‍ക്കും ശേഷം റിലീസിംഗിന്‌ തയ്യാറെടുക്കുന്ന ലൈറ്റ്‌ എന്ന സിനിമ ദേവപ്രസാദിന്റെ വലിയ പ്രതീക്ഷയാണ്‌. നായക താരത്തിന്‌ പ്രതിഫലം കൊടുക്കാനും അയാളുടെ ജീവിതശൈലി ചെലവുകളും താങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ രാമന്‍ എന്ന തന്റെ ചിത്രത്തിലെ നായകനായി സംവിധായകന്‍ ദേവപ്രസാദ്‌ തന്നെ വേഷമിടുകയായിരുന്നു.

തന്റെ ചിത്രം റിലീസ്‌ ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത തിയറ്ററുകള്‍ കിട്ടിയില്ലെങ്കില്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ വീട്ടുപടിക്കല്‍ ലൈറ്റിലെ നായക കഥാപാത്രമായ രാമന്‍ പറയന്റെ വേഷത്തില്‍ സമരമിരിക്കും എന്നാണ്‌ ദേവപ്രസാദിന്റെ ഭീഷണി. സുരേഷ്‌ഗോപിയെ നായകനാക്കി ആരംഭിച്ച ചിത്രം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പത്താം ദിവസം ചിത്രീകരണം നിര്‍ത്തി വെക്കുകയായിരുന്നു.

സലീംകുമാറിനെ വെച്ചായിരുന്നു ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള രണ്ടാമത്തെ ശ്രമം. സലീംകുമാറിന്‌ മഞ്ഞപിത്തം ബാധിച്ച്‌ ശരീരം മെലിഞ്ഞതിനാല്‍ ആ ശ്രമവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇനിയൊരു താരത്തെ നായകനാക്കി പരീക്ഷണം നടത്താനുള്ള സാമ്പത്തിക സാധ്യത അടഞ്ഞപ്പോള്‍ ദേവപ്രസാദ്‌ തന്നെ രാമന്‍ പറയാനാവുകയായിരുന്നു.

കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളുടെ തകര്‍ച്ചയെ കൊട്ടിഘോഷിക്കുന്ന യൂറോപ്യന്‍ ഭരണകൂടങ്ങളുടെ പ്രഖ്യാപനങ്ങളും മാധ്യമങ്ങളുടെ ഏറ്റുപിടിക്കലും നാട്ടില്‍ ചര്‍ച്ചയാവുമ്പോള്‍ സ്‌നേഹമാണ്‌ കമ്മ്യൂണിസം എന്നു മനസ്സിലാക്കിയ രാമന്‍ വല്ലാതെ ദുഃഖിതനാണ്‌.

പ്രസ്ഥാനത്തോടുള്ള രാമന്റെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ഒരു പ്രസ്‌താവനകള്‍ക്കും കഴിയാത്ത വിധം രൂഢമൂലമാണ്‌ അയാള്‍ക്കുള്ളിലെ പാര്‍ട്ടി എന്ന സത്യം. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെയും ദളിതന്റെയും വിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച പ്രസ്ഥാനം കീഴാളനോട്‌ ഇന്നു കാണിക്കുന്ന പൊള്ളയായ സമീപനങ്ങളേയും ലൈറ്റ്‌ തുറന്നുകാണിക്കുന്നു.

തന്റെയുള്ളിലെ ആശയങ്ങളെ സുവ്യക്തമായി പറയാന്‍ ദേവപ്രസാദ്‌ കണ്ടെത്തിയ മാധ്യമമാണ്‌ സിനിമ. ചിത്രീകരണ വഴിയിലെ പ്രശ്‌നങ്ങള്‍ അതിജീവിച്ച്‌ തിയറ്ററില്‍ എത്തുമ്പോള്‍ അവിടെയും മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചവട സിനിമയുടെ മതില്‍ക്കെട്ടുകള്‍ പണിതാല്‍ അതിനെ സമരം മൂലം നേരിടുമെന്ന ദേവപ്രസാദിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കു മുമ്പിലെത്താതെ ഒടുങ്ങിപോകുന്ന നല്ല സിനിമകള്‍ക്ക ‌ഊര്‍ജ്ജം പകരുന്നുണ്ട്‌.

English summary
Devaprasad's new movie Light is about to re;ease. It is coming out after much struggle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam