For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എയ്‌ഡ്‌സ്‌ ദിനത്തിലേക്കൊരുങ്ങുന്ന ലോറി ഗേള്‍

  By Ravi Nath
  |

  Lorry Girl
  ലോകത്ത്‌ അവികസിത, വികസ്വരരാഷ്ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്‌. വരള്‍ച്ച, മതതീവ്രവാദം, വംശീയ കലാപങ്ങള്‍ തുടങ്ങി ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. കേരളത്തിലെ ഒരു ജില്ലയുടെ വിസ്‌തൃതിയില്ലാത്ത സ്വാസിലാന്റ്‌ എന്ന ആഫ്രിക്കന്‍ രാഷ്ട്രം നേരിടുന്ന വെല്ലുവിളി പുരോഗമന സമൂഹത്തിന്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണ്‌.

  ശരാശരി മനുഷ്യായുസ്സ്‌ 31 വയസ്സ്‌. മൊത്തം ജനസംഖ്യയുടെ 34 ശതമാനം എയ്‌ഡ്‌സ്‌ രോഗികള്‍. ഇങ്ങനെ പോയാല്‍ ഈ രാജ്യം അനാഥമായി ഒടുങ്ങാന്‍ ഇനി എത്രനാള്‍ എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ. 21ാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വിപത്തായാണ്‌ എയ്‌ഡ്‌സ്‌ മനുഷ്യരെ പിടികൂടിയത്‌.

  വിദ്യാഭ്യാസ രംഗത്തും ആരോഗ്യ, പരിസ്ഥിതി ബോധവല്‍ക്കരണ രംഗത്തും ഇന്ത്യ ഇന്നും ഏറെ പുറകിലാണ്‌. എന്നാല്‍ പരസ്‌പര സഹകരണത്തോടെ സര്‍ക്കാറും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ ബോധവല്‍ക്കരണ പരിപാടികളുടെ പ്രതിഫലനമാണ്‌ എയ്‌ഡ്‌സിനെ കാര്യമായി നേരിടാന്‍ സമൂഹം തയ്യാറായത്‌. ഇന്ന്‌ ഈ അസുഖത്തിന്റെ പേര്‌ ആരെയും ഞെട്ടിപ്പിക്കുന്നില്ല.

  ലഹരി വസ്‌തുക്കളുടെ ഉപഭോഗവും ലൈംഗിക കാര്യങ്ങളിലെ കുത്തഴിഞ്ഞ സമീപനവും ഏതു നിമിഷവും ഇവിടെയും കാര്യങ്ങള്‍ അവതാളത്തിലാക്കിയേക്കാം. അതുകൊണ്ട്‌ തന്നെ ഓര്‍മ്മപ്പെടുത്തലുകള്‍ നിരന്തരമായ ഒരു പദ്ധതിയായിതന്നെ മുന്നോട്ടുപോകണം. അത്‌ ഏതു വിധേനയുമാകാം.

  ഇവിടെ എയിഡ്‌സ്‌ വിഷയത്തെ ആസ്‌പദമാക്കി നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്‌. ആ ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ ഒരു ഹ്രസ്വചിത്രവും കൂടി വരികയാണ്‌ ലോറിഗേള്‍ എന്ന പേരില്‍. ലോറി െ്രെഡവര്‍മാരുടെ ജീവിതത്തിലൂടെയാണ്‌ ലോറി ഗേളിന്റെ പ്രമേയവും വികസിക്കുന്നത്‌.

  കേരള, തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഒരു ലോറിത്തെരുവുമായി ബന്ധപ്പെട്ട്‌ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ശരീരം വിറ്റു ജീവിക്കേണ്ടി വരുന്ന ലക്ഷ്‌മിയുടെയും അവളുടെ മകള്‍ കനിയുടേയും കഥ. മകളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന ലക്ഷ്‌മിക്കു ഒരു ഘട്ടത്തില്‍ അത്‌ സാധിക്കാതെ വരുന്നു.

  പരുക്കനായ കണ്ണന്‍ എന്ന ലോറി െ്രെഡവര്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതിനെ ചൊല്ലി ലക്ഷ്‌മിയുമായി സ്ഥിരം വഴക്കിടുന്നയാളാണ്‌. ഒരിക്കല്‍ കനിയെ കണ്ട അയാള്‍ അവള്‍ക്കുവേണ്ടി ലക്ഷ്‌മിയെ പണം കൊണ്ട്‌ പ്രലോഭിപ്പിക്കുകയാണ്‌. ലക്ഷ്‌മി പോലും അറിയാതെ അയാള്‍ കനിയെ നശിപ്പിക്കുന്നു. തന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഏല്‍പിച്ച ആഘാതം കണ്ണനു തിരിച്ചടിയാകുന്നത്‌ അസുഖത്തിന്റെ രൂപത്തിലാണ്‌. അയാളിലൂടെ നശിക്കുന്നവരുടെ എണ്ണവും കൂടുന്നു.

  ഹ്രസ്വ ചിത്രരംഗത്തു ശ്രദ്ധേയനായ സന്ദീപ്‌ പാമ്പള്ളിയാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും. പഴയകാല മലയാള സിനിമ നിര്‍മ്മാതാവും നടനുമായ മഞ്ചേരി ചന്ദ്രന്റെ മകള്‍ റാണി ശരണ്‍ ആണ്‌ ലക്ഷ്‌മിയെ അവതരിപ്പിക്കുന്നത്‌. പ്രശസ്‌ത മിനി സ്‌ക്രീന്‍ താരം ശരണ്‍ കണ്ണനേയും. ലോക എയ്‌ഡ്‌സ്‌ ദിനമായ ഡിസമ്പര്‍ ഒന്നിന്‌ വിദേശരാജ്യങ്ങളിലടക്കം അമ്പതോളം കേന്ദ്രങ്ങളില്‍ ചിത്രം ഒരേസമയം പ്രദര്‍ശിപ്പിക്കുന്നു.

  English summary
  Lorry Girl is a short film which centers around how AIDS affects the society and how to prevent the deceace
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X